മികച്ച നിമിഷങ്ങള്‍ നമുക്ക് നല്‍കി, അകാലത്തിലെ വിയോഗം ദുഖിപ്പിക്കുന്നു: പ്രധാനമന്ത്രി

കരിയറില്‍ ഉടനീളം ഫുട്‌ബോള്‍ ലോകത്തിലെ മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു
മികച്ച നിമിഷങ്ങള്‍ നമുക്ക് നല്‍കി, അകാലത്തിലെ വിയോഗം ദുഖിപ്പിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇതിഹാസ താരം ഡീഗോ മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരേയും ദുഖത്തിലാഴ്ത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ മുഴുവന്‍ ജനപ്രീതിയാര്‍ജിച്ച ഫുട്‌ബോളിലെ നിപുണനായിരുന്നു മറഡോണയെന്നും മോദി പറഞ്ഞു. 

കരിയറില്‍ ഉടനീളം ഫുട്‌ബോള്‍ ലോകത്തിലെ മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. അകാലത്തിലുള്ള മറഡോണയുടെ വിയോഗം നമ്മളെയെല്ലാവരേയും ദുഖത്തിലാഴ്ത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, പ്രധാനമന്ത്രി പറഞ്ഞു. 

60ാം ജന്മദിനം ഒക്ടോബര്‍ 30ന് ആഘോഷിച്ചതിന് പിന്നാലെയാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം വിഷാദ രോഗവും, പിന്നാലെ തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നതും വലച്ചു. തലച്ചോറില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ലോകത്തെ ഉലയ്ക്കുന്ന മരണ വാര്‍ത്ത തേടിയെത്തിയത്. 

16ാം വയസില്‍ അര്‍ജന്റീനോട് ജൂനിയേഴ്‌സിന് വേണ്ടി കളിച്ച് തുടങ്ങിയ ഡീഗോ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായാണ് പടിയിറങ്ങിയത്. ബോക ജൂനിയേഴ്‌സിനൊപ്പം ലീഗ് കിരീടം, ബാഴ്‌സയ്‌ക്കൊപ്പം കോപ്പ ഡെല്‍ റേ, സ്പാനിഷ് കപ്പ്, ലാ ലീഗ...നാപ്പോളിക്കൊപ്പം യുവേഫ കപ്പ്, രണ്ട് ലീഗ് കിരീടങ്ങള്‍...സൂപ്പര്‍ കപ്പ്, കോപ്പ ഇറ്റാലിയ എന്നിവ മറഡോണയുടെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com