എവിടേയും പോകുന്നില്ല, ഡീഗോ അനശ്വരനാണ്: മെസി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2020 08:28 AM  |  

Last Updated: 26th November 2020 08:28 AM  |   A+A-   |  

lionel-messi-diego-maradona

 

ബാഴ്‌സ: തലച്ചോറില്‍ രക്തം കട്ടപ്പിടിക്കുന്നതിനെ തുടര്‍ന്ന് ശസ്ത്രക്രീയക്ക് മറഡോണ വിധേയനായപ്പോള്‍ ഹൃദയം നല്‍കി മെസി എത്തിയിരുന്നു. ഹൃദയം കൊണ്ട് ഞാന്‍ നിങ്ങളെ കെട്ടിപ്പിടിക്കുന്നു എന്നാണ് മെസി പറഞ്ഞത്. ഇതിഹാസ താരത്തിന്റെ വിയോഗത്തില്‍ ലോകം ഹൃദയം തകര്‍ന്ന് നില്‍ക്കുമ്പോള്‍ അദ്ദേഹം അനശ്വരനാണ് എന്ന് ഓര്‍മിപ്പിക്കുകയാണ് മെസി ഇപ്പോള്‍. 

അര്‍ജന്റീനയ്ക്കും ഫുട്‌ബോള്‍ ലോകത്തിനും വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസനാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെ തന്നെയുണ്ടാവും. കാരണം ഡീഗോ അനശ്വരനാണ്...അദ്ദേഹത്തോടൊപ്പമുള്ള എന്നാ അനശ്വര നിമിഷങ്ങളും ഞാന്‍ ഓര്‍ത്തു പോവുന്നു, സമൂഹമാധ്യമങ്ങളില്‍ മെസി കുറിച്ചു. 

ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു മറഡോണയുടെ അന്ത്യം. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാല്‍ വിഷാദാവസ്ഥയിലേക്ക് അദ്ദേഹം വീണ്ടും വീണതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഒടുവില്‍ ലോകത്തെ തേടി മറഡോണയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയും എത്തി.