'ഒരു ദിവസം ആകാശത്ത് നമ്മളൊന്നിച്ച് പന്ത് തട്ടും'; മറഡോണയോട് വിടപറഞ്ഞ് പെലെ

ലോകത്തിന് ഒരു ഇതിഹാസ താരത്തിനേയും എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനേയും നഷ്ടപ്പെട്ടിരിക്കുന്നു
'ഒരു ദിവസം ആകാശത്ത് നമ്മളൊന്നിച്ച് പന്ത് തട്ടും'; മറഡോണയോട് വിടപറഞ്ഞ് പെലെ


സാവോ പോളോ: ഒരു ദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്ത് തട്ടും...ലോകത്തോട് വിടപറഞ്ഞു പോയ ഇതിഹാസ താരത്തെ പെലെ യാത്രയാക്കുന്നത് ഈ വാക്കുകളുമായി. മറഡോണയുടെ വിയോഗത്തില്‍ പ്രതികരിക്കുകയാണ് പെലെ...

ലോകത്തിന് ഒരു ഇതിഹാസ താരത്തിനേയും എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനേയും നഷ്ടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം കരുത്ത് നല്‍കട്ടെ എന്നാണ് പറയാനുള്ളത്. ഒരു ദിവസം നമ്മളൊന്നിച്ച് ആകാശത്ത് പന്ത് തട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...ലോക കിരീടം ഉയര്‍ത്തി നില്‍ക്കുന്ന മറഡോണയുടെ ചിത്രം പങ്കുവെച്ച് പെലെ കുറിച്ചു. 

1986ല്‍ തന്റെ 25ാമത്തെ വയസില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് എത്തിച്ച് മറഡോണ ചിത്രങ്ങളില്‍ നിറഞ്ഞപ്പോള്‍ 1958ല്‍ കൗമാര പ്രായത്തിലേ പെലെ വിസ്മയിപ്പിച്ചെത്തിയിരുന്നു. 2000ല്‍ നൂറ്റാണ്ടിലെ താരമായി പെലെയേയും മറഡോണയേയും ഫിഫ തെരഞ്ഞെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com