ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ ആറ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th November 2020 04:33 PM |
Last Updated: 26th November 2020 04:33 PM | A+A A- |

ഫയല്‍ ചിത്രം
ക്രൈസ്റ്റ് ചര്‍ച്ച് : ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ആറ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയ താരങ്ങളെ ക്വാറന്റീനിലേക്ക് മാറ്റി.
ലാഹോറില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് കളിക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. നവംബര്‍ 24 ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ എത്തിയശേഷവും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി.
അപ്പോഴാണ് ആറു താരങ്ങള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതെന്ന് ന്യൂസിലന്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. പോസിറ്റീവ് ആയവരെ നാലു തവണ പരിശോധനയ്ക്ക് വിധേയരാക്കും. അതുവരെ ടീമംഗങ്ങള്‍ അവരവരുടെ മുറികളില്‍ തന്നെ തങ്ങണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടും, ചില താരങ്ങള്‍ ഇതു ലംഘിച്ചതായി സിസിടിവിയില്‍ കണ്ടെത്തിയെന്നും ന്യൂസിലന്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്ന് ട്വന്റി-20 മല്‍സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പാകിസ്ഥാന്‍ ന്യൂസിലന്‍ഡില്‍ കളിക്കുക.