ഓസ്‌ട്രേലിയയെ 374ല്‍ എത്തിച്ചത് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍; സിറ്ററുകള്‍ പോലും നഷ്‌പ്പെടുത്തി 

സിഡ്‌നി ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 374 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ സഹായിച്ചത് ഫീല്‍ഡിങ്ങിലെ ഇന്ത്യയുടെ ഉഴപ്പലും
ഓസ്‌ട്രേലിയയെ 374ല്‍ എത്തിച്ചത് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍; സിറ്ററുകള്‍ പോലും നഷ്‌പ്പെടുത്തി 

സിഡ്‌നി: 9 മാസത്തിന് ശേഷം ഇന്ത്യ കളത്തിലേക്ക് ഇറങ്ങിയ ആദ്യ മത്സരത്തില്‍ ടീമിനെ വലച്ച് ഫീല്‍ഡിങ്. സിഡ്‌നി ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 374 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ സഹായിച്ചത് ഫീല്‍ഡിങ്ങിലെ ഇന്ത്യയുടെ ഉഴപ്പലും. 

വിക്കറ്റിനിടയിലെ ഓട്ടം വാര്‍ണറും ഫിഞ്ചും അനായാസമാക്കുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ഫീല്‍ഡമര്‍മാരിലേക്ക് സമ്മര്‍ദമെത്തി. ഓസ്‌ട്രേലിയ തകര്‍ത്തടിച്ചപ്പോള്‍ സിറ്ററുകള്‍ പോലും നഷ്ടപ്പെടുത്തി ഇന്ത്യന്‍ ടീം തന്നെ പിന്തുണ നല്‍കി. 12 ഓവറില്‍ സ്മിത്തും ഫിഞ്ചും ചേര്‍ന്ന് അടിച്ചെടുത്തത് 108 റണ്‍സ്. 

സ്മിത്തിനും വാര്‍ണര്‍ക്കും പുറമെ ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചതില്‍ മാക്‌സ് വെല്ലുമുണ്ട്. സ്റ്റൊയ്‌നിസിനെ പൂജ്യത്തിന് പുറത്താക്കി കളിയിലേക്ക് തിരിച്ചുവരവിന് ഇന്ത്യക്ക് മുന്‍പില്‍ അവസരമുണ്ടായിരുന്നു. പക്ഷേ മാക്‌സ് വെല്ലിനെ പുറത്താക്കാന്‍ ലഭിച്ച അവസരം കളഞ്ഞുകുളിച്ച് ഇന്ത്യ അവിടേയും പിന്നോട്ടാഞ്ഞു. 

ഓസീസ് ഇന്നിങ്‌സിലെ 43ാം ഓവറില്‍ ലോങ് ഓഫീലാണ് ചഹലിന്റെ ഡെലിവറിയില്‍ മാക്‌സ്‌വെല്ലിനെ ഹര്‍ദിക് പാണ്ഡ്യ വിട്ടുകളഞ്ഞത്. കിട്ടിയ അവസരം മുതലെടുത്ത് മാക്‌സ് വെല്‍ പറത്തിയ റിവേഴ്‌സ് സ്വീപ്പ് ആരാധകരെ ത്രില്ലടിപ്പിച്ചാണ് ബൗണ്ടറി ലൈന്‍ തൊടാതെ പറന്നത്. മാക്‌സ് വെല്‍ ഒടുവില്‍ മടങ്ങിയത് 19 പന്തില്‍ നിന്ന് 45 റണ്‍സ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com