'നോ 1 ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍'; ഗ്രൗണ്ട് കയ്യേറി പ്രതിഷേധക്കാര്‍ 

ആദ്യ ഏകദിനം നടക്കുന്ന സിഡ്‌നിയില്‍ രണ്ട് പേരാണ് ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ട് കയ്യേറിയത്
'നോ 1 ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍'; ഗ്രൗണ്ട് കയ്യേറി പ്രതിഷേധക്കാര്‍ 

സിഡ്‌നി: മാര്‍ച്ചിന് ശേഷം ആദ്യമായി ഇന്ത്യന്‍ ടീം ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോള്‍ അവിടെ പ്രതിഷേധക്കാരുമെത്തി. ആദ്യ ഏകദിനം നടക്കുന്ന സിഡ്‌നിയില്‍ രണ്ട് പേരാണ് ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ട് കയ്യേറിയത്. 

നോ 1 ബില്യണ്‍ ഡോളര്‍ അദാനി ലോണ്‍ എന്ന പ്ലക്കാര്‍ഡുമായാണ് പ്രതിഷേധക്കാര്‍ ഗ്രൗണ്ടിലിറങ്ങിയത്. പിന്നാലെ ഗ്രൗണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടി. 30 സെക്കന്റോളമാണ് പ്ലക്കാര്‍ഡുമായി പ്രതിഷേധക്കാര്‍ ഗ്രൗണ്ടില്‍ തുടര്‍ന്നത്. 

ഓസ്‌ട്രേലിയന്‍ ഖനി കമ്പനിക്ക് എസ്ബിഐ 5000 കോടിയുടെ വായ്പ നല്‍കുന്നതിനെ എതിര്‍ത്താണ് പ്രതിഷേധം. 2014ല്‍ ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്നത് സംബന്ധിച്ച് എസ്ബിഐ അദാനിയുമായി എംഒയു ഒപ്പിട്ടിരുന്നു. എന്നാല്‍ വിവാദമായതോടെ ഇത് നടന്നിരുന്നില്ല.

ഓസീസ് ഇന്നിങ്‌സിലെ ആറാം ഓവറിലായിരുന്നു സംഭവം. ഇത് ബയോ ബബിള്‍ പ്രോട്ടോക്കോള്‍ ലംഘനത്തിനും കാരണമായി. സിഡ്‌നിയില്‍ സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിന്റെ 50 ശതമാനം കാണികളെ അനുവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com