ഓസ്‌ട്രേലിയന്‍ ടീമിലേക്ക് എത്തി, മാക്‌സ്‌വെല്‍ ഫോമിലുമായി, 19 പന്തില്‍ വെടിക്കെട്ട്

ഫോമിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് മാക്‌സ്‌വെല്‍ അവിടെ പ്രഖ്യാപിക്കുകയും ചെയ്തു
ഓസ്‌ട്രേലിയന്‍ ടീമിലേക്ക് എത്തി, മാക്‌സ്‌വെല്‍ ഫോമിലുമായി, 19 പന്തില്‍ വെടിക്കെട്ട്

സിഡ്‌നി: ഐപിഎല്ലില്‍ മോശം പ്രകടനമാണ് വന്നത് എങ്കിലും ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ തന്നെ മാക്‌സ് വെല്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. ഫോമിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് മാക്‌സ്‌വെല്‍ അവിടെ പ്രഖ്യാപിക്കുകയും ചെയ്തു. 

44 ഓവറില്‍ ഓസീസ് സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 323ല്‍ എത്തിയപ്പോള്‍ മാക്‌സ് വെല്ലിന്റെ സ്‌കോര്‍ 16 പന്തില്‍ നിന്ന് 41 റണ്‍സ്. നാല് ഫോറും മൂന്ന് സിക്‌സും ആ സമയം തന്നെ മാക്‌സ് വെല്ലിന്റെ ബാറ്റില്‍ നിന്ന് വന്ന് കഴിഞ്ഞു. ഈ സമയം സ്‌ട്രൈക്ക്‌റേറ്റ് 256.25. 

ഐപിഎല്‍ പതിമൂന്നാം സീസണില്‍ പഞ്ചാബിന് വേണ്ടി 13 കളിയിലാണ് മാക്‌സ് വെല്‍ ഇറങ്ങിയത്. നേടിയതാവട്ടെ 108 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 32 റണ്‍സ്. ബാറ്റിങ് ശരാശരി 15.42. സ്‌ട്രൈക്ക്‌റേറ്റ് 101. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ തന്നെ തകര്‍ത്ത് കളിച്ചതോടെ ഐപിഎല്ലില്‍ മാത്രമാണ് മാക്‌സ് വെല്ലിന് കാലിടറുന്നത് എന്ന് വ്യക്തമാവുന്നു. 

ഐപിഎല്ലിലെ മാക്‌സ് വെല്ലിന്റെ ഫോം ഇല്ലായ്മ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഐപിഎല്ലലേക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പര കളിച്ചാണ് മാക്‌സ് വെല്‍ എത്തിയത്. അവിടെ ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളില്‍ രണ്ടിലും മാക്‌സ് വെല്‍ തകര്‍ത്ത് കളിച്ചിരുന്നു. ഐപിഎല്ലില്‍ ഈ ഫോമിന്റെ തുടര്‍ച്ച കാത്തിരുന്ന ആരാധകരെ പക്ഷേ മാക്‌സ് വെല്‍ നിരാശപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com