'അദാനിക്ക് ലോൺ കൊടുക്കരുത്'; ഇന്ത്യ ഓസിസ് മത്സരത്തിനിടെ പ്രതിഷേധം, ​ഗ്രൗണ്ടിലിറങ്ങി യുവാക്കൾ

'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനിക്ക് 1 ബില്ല്യൺ ലോൺ നൽകരുത്' എന്നാണ് പ്ലാക്കാർഡിൽ‍ ഉണ്ടായിരുന്നത്
'അദാനിക്ക് ലോൺ കൊടുക്കരുത്'; ഇന്ത്യ ഓസിസ് മത്സരത്തിനിടെ പ്രതിഷേധം, ​ഗ്രൗണ്ടിലിറങ്ങി യുവാക്കൾ

സിഡ്നി: ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിന മത്സരത്തിനിടെ ​ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ച് യുവാക്കൾ. സിഡ്നി ക്രിക്കറ്റ് ഗ്രൌണ്ടിലാണ് ഓസ്ട്രേലിയക്കാരായ രണ്ട് യുവാക്കൾ പ്രതിഷേധവുമായി മൈതാന മദ്ധ്യത്തിലേക്കിറങ്ങിയത്.  ഓസ്ട്രലിയയിൽ കൽക്കരി ഖനന പ്രൊജക്ട് ഏറ്റെടുത്ത അദാനിക്കെതിരായ പ്രതിഷേധമാണ് ഇവരിലൊരാൾ ഉയർത്തിപ്പിടിച്ച പ്ലക്കാർഡിൽ എഴുതിയിര‌ുന്നത്.

'സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനിക്ക് 1 ബില്ല്യൺ ലോൺ നൽകരുത്' എന്നാണ് പ്ലാക്കാർഡിൽ‍ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഏതാനും നിമിഷങ്ങൾ കളി തടസപ്പെട്ടു.

മത്സരത്തിലെ ആറാം ഓവറിൽ നവദീപ് സൈനി ബോൾ ചെയ്യാൻ പോകവെയാണ് പിച്ചിലേക്ക് രണ്ടുപേർ ഓടിയെത്തിയതും പ്ലക്കാർഡ് പ്രദർശിപ്പിച്ചതും. എന്നാൽ അധികം വൈകാതെ ഇവരെ അധികം വൈകാതെ സുരക്ഷാ ജീവിനക്കാർ ​ഗ്രൗണ്ടിന് പുറത്തുകടത്തി. കോവിഡ്ക്കാലത്ത് ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ച് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര  ക്രിക്കറ്റ് മത്സരമാണ് സിഡ്നിയിലേത്. ആദ്യ മത്സരത്തിൽ 66 റൺസിന് ഇന്ത്യ പരാജയപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com