ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ സന്ദീപ് ലാമിഷാനെയ്ക്ക് കോവിഡ് 

'ആരോഗ്യ നില ഇപ്പോള്‍ മെച്ചപ്പെട്ട് വരികയാണ്. എല്ലാം ശരിയായി വന്നാല്‍ ഞാന്‍ കളിക്കളത്തിലേക്ക് തിരികെ എത്തും'
ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ സന്ദീപ് ലാമിഷാനെയ്ക്ക് കോവിഡ് 

കാഠ്മണ്ഡു: ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ സന്ദീപ് ലാമിഷാനെയ്ക്ക് കോവിഡ്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശരീര വേദന ഉണ്ടായതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത് എന്ന് നേപ്പാള്‍ സ്പിന്നര്‍ പറഞ്ഞു. 

ആരോഗ്യ നില ഇപ്പോള്‍ മെച്ചപ്പെട്ട് വരികയാണ്. എല്ലാം ശരിയായി വന്നാല്‍ ഞാന്‍ കളിക്കളത്തിലേക്ക് തിരികെ എത്തും. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നേയും ഉള്‍പ്പെടുത്തുക, സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ ലാമിഷാനെ പറയുന്നു. 

പതിമൂന്നാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ അംഗമായിരുന്നു സന്ദീപ്. കഴിഞ്ഞ സീസണുകളില്‍ മികവ് കാണിച്ചെങ്കിയും യുഎഇയില്‍ സന്ദീപിന് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല. ബിഗ് ബാഷ് ലീഗ് ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് സന്ദീപിന് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ ഹോബാര്‍ട്ട് ഹുറികെയ്‌നിന്റെ താരമാണ് സന്ദീപ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com