ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയിലെ മൂന്ന് സ്റ്റാറിന് പിന്നിലെന്ത്? 

ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയിലെ മൂന്ന് സ്റ്റാറിന് പിന്നിലെന്ത്? 

ഈ സമയം പുതിയ ജേഴ്‌സിയിലെ ബിസിസിഐ ചിഹ്നത്തിന് മുകളിലായുള്ള മൂന്ന് സ്റ്റാറുകള്‍ എന്തിനെന്ന ചോദ്യവും ഉയര്‍ന്നു

സിഡ്‌നി: 290 ദിവസത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങി എത്തിയപ്പോള്‍ പഴയ ജേഴ്‌സി ഇന്ത്യ പൊടിതട്ടിയെടുത്തു. ക്രിക്കറ്റ് പ്രേമികളില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന പുതിയ ജേഴ്‌സി നല്ലതാണോ, മോശമാണോ എന്നതിനെ ചൊല്ലിയുള്ള വാദങ്ങള്‍ തുടരുകയാണ്. 

ഈ സമയം പുതിയ ജേഴ്‌സിയിലെ ബിസിസിഐ ചിഹ്നത്തിന് മുകളിലായുള്ള മൂന്ന് സ്റ്റാറുകള്‍ എന്തിനെന്ന ചോദ്യവും ഉയര്‍ന്നു. ഇന്ത്യയുടെ ലോകകപ്പ് ജയങ്ങളെ പ്രതിനിധീകരിക്കുന്നതാണ് ഈ മൂന്ന് സ്റ്റാറുകള്‍. 

മൂന്ന് ലോക കിരീടങ്ങളിലാണ് ഇന്ത്യ ഇതുവരെ മുത്തമിട്ടത്. 1983ലും, 2011ലും ഏകദിന ലോകകപ്പ്, 2007ല്‍ ടി20 ലോകകപ്പ്. ജേഴ്‌സിയിലെ മൂന്ന് സ്റ്റാറുകളെ കുറിച്ച് കോഹ് ലിയും പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടീം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു, എന്ത് നേടി എന്ന് വ്യക്തമാക്കുന്നതാണ് ആ സ്റ്റാറുകള്‍ എന്ന് കോഹ് ലി പറഞ്ഞു. മൂന്ന് ലോക കിരീടങ്ങള്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് താന്‍ ഇപ്പോള്‍ എന്നതില്‍ അഭിമാനിക്കുന്നതായും കോഹ് ലി പറഞ്ഞു. 

ബൈജൂസും, എംപിഎല്ലുമാണ് ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇവര്‍ക്ക് കിറ്റ് സ്‌പോണ്‍സര്‍ റൈറ്റ് നല്‍കുന്നതില്‍ ബിസിസിഐ ചട്ടങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. കായിക വിനോദങ്ങള്‍ക്കായി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയോ, വസ്ത്ര നിര്‍മാതാക്കളോ അതല്ലെങ്കില്‍ ഫാഷനിലെ, റീറ്റെയ്ല്‍ ബിസിനസിലോ പ്രവര്‍ത്തിക്കുന്നവരായിരിക്കണം കിറ്റ് സ്‌പോണ്‍സര്‍മാര്‍ എന്ന ചട്ടം ബിസിസിഐ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com