വീണ്ടും അടിത്തറയിട്ട് ഓസീസ് ഓപ്പണര്‍മാര്‍; വേഗത്തില്‍ 50 പിന്നിട്ട് വാര്‍ണര്‍ 

രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം
വീണ്ടും അടിത്തറയിട്ട് ഓസീസ് ഓപ്പണര്‍മാര്‍; വേഗത്തില്‍ 50 പിന്നിട്ട് വാര്‍ണര്‍ 

സിഡ്‌നി: രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഡേവിഡ് വാര്‍ണര്‍ അര്‍ധ ശതകം പിന്നിട്ടു. 14 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 93 റണ്‍സിലാണ് ഓസ്‌ട്രേലിയ എത്തി നില്‍ക്കുന്നത്. 

39 പന്തില്‍ നിന്നാണ് വാര്‍ണര്‍ അര്‍ധ ശതകം കണ്ടെത്തിയത്. വാര്‍ണര്‍ ഒരറ്റത്ത് നിന്ന് ആക്രമിക്കുമ്പോള്‍ മറുവശത്ത് പതിയെ കളിക്കുകയാണ് ആരോണ്‍ ഫിഞ്ച്. ഇന്ത്യന്‍ ബൗളര്‍മാരില്‍ നവ്ദീപ് സെയ്‌നിയെയാണ് ഓസീസ് ഓപ്പണര്‍മാര്‍ കൂടുതലായി ആക്രമിക്കുന്നത്. 

നാല് ഓവര്‍ സെയ്‌നി എറിഞ്ഞപ്പോഴേക്കും വഴങ്ങിയത് 34 റണ്‍സ്. ചഹല്‍ തന്റെ ആദ്യ രണ്ട് ഓവറില്‍ വിട്ടുകൊടുത്തത് 16 റണ്‍സും. ആദ്യ ഏകദിനത്തിന് സമാനമായ രീതിയിലാണ് രണ്ടാം ഏകദിനത്തിലേയും ഓസ്‌ട്രേലിയയുടെ പോക്ക്. ഇപ്പോള്‍ തന്നെ ഓപ്പണര്‍മാര്‍ ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് അടിത്തറ ഇട്ടു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com