വീണ്ടും സെയ്‌നിയില്‍ നിന്ന് അപകടകാരിയായ ബീമര്‍, രംഗം രസകരമാക്കി രാഹുലിന്റെ ഇടപെടല്‍ 

ആറ് ഓവര്‍ എറിഞ്ഞപ്പോഴേക്കും 55 റണ്‍സ് ആണ് സെയ്‌നി വഴങ്ങിയത്. ഈ സമയം അപകടകാരിയായ ബീമറും സെയ്‌നിയുടെ കൈകളില്‍ നിന്ന് വന്നു
വീണ്ടും സെയ്‌നിയില്‍ നിന്ന് അപകടകാരിയായ ബീമര്‍, രംഗം രസകരമാക്കി രാഹുലിന്റെ ഇടപെടല്‍ 

സിഡ്‌നി: രണ്ടാം ഏകദിനത്തിലും ബൗളിങ്ങില്‍ മികവ് കാണിക്കാന്‍ ഇന്ത്യന്‍ പേസര്‍ നവ്ദീപ് സെയ്‌നിക്ക് കഴിഞ്ഞില്ല. ആറ് ഓവര്‍ എറിഞ്ഞപ്പോഴേക്കും 55 റണ്‍സ് ആണ് സെയ്‌നി വഴങ്ങിയത്. ഈ സമയം അപകടകാരിയായ ബീമറും സെയ്‌നിയുടെ കൈകളില്‍ നിന്ന് വന്നു. 

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ കളിക്കുമ്പോള്‍ സെയ്‌നിയില്‍ നിന്നും ബീമര്‍ വന്നിരുന്നു. അന്ന് ക്ഷമ പറയാതെ നടന്ന് അകന്ന സെയ്‌നിക്ക് പിന്നാലെ ചെന്ന് സ്റ്റൊയ്‌നിസ് കലിപ്പിക്കുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും സെയ്‌നിയുടെ കൈകളില്‍ നിന്ന് പന്ത് സ്ലീപ്പായി. 

ഓസീസ് ഇന്നിങ്‌സിന്റെ 12ാം ഓവറിലായിരുന്നു സംഭവം. ആരോണ്‍ ഫിഞ്ചിന്റെ വയറിലാണ് അത് വന്ന് കൊണ്ടത്. ചഹലും കെ എല്‍ രാഹുലും ഈ സമയം ഫിഞ്ചിന്റെ അടുത്തേക്ക് എത്തി. ഫിഞ്ചിന്റെ വയറില്‍ തൊടാന്‍ രാഹുല്‍ ശ്രമിച്ചതും, ഫിഞ്ച് തട്ടിമാറ്റിയതും ആരാധകരെ കൗതുകത്തിലാക്കുന്ന നിമിഷമായി. 

അന്ന് സ്റ്റൊയ്‌നിസിന് എതിരെ ക്ഷമ പറയാതെ പോയ സെയ്‌നി പക്ഷേ ഇന്ന് ഫിഞ്ചിനോട് തെറ്റ് സമ്മതിച്ചു. എന്നാല്‍ ബൗണ്ടറി വഴങ്ങുകയോ, റണ്‍ ഒഴുക്ക് തടയാനാവാതെ വരികയോ ചെയ്താല്‍ സെയ്‌നിയില്‍ നിന്ന് ബീമര്‍ വരുന്നതായി ആരാധകര്‍ കുറ്റപ്പെടുത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com