2-3 വര്‍ഷത്തിനുള്ളില്‍ ഐപിഎല്ലില്‍ നായകനായിട്ടുണ്ടാവും, ഗില്ലിനെ പ്രശംസയില്‍ മൂടി മുന്‍ കിവീസ് താരം 

22-23 വയസില്‍ ഗില്‍ നായകനായാല്‍ അത് തന്നെ ഒട്ടും അത്ഭുതപ്പെടുത്തില്ലെന്നാണ് ഡൗള്‍ പറയുന്നത്
2-3 വര്‍ഷത്തിനുള്ളില്‍ ഐപിഎല്ലില്‍ നായകനായിട്ടുണ്ടാവും, ഗില്ലിനെ പ്രശംസയില്‍ മൂടി മുന്‍ കിവീസ് താരം 

ദുബായ്: രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയെ ശുഭ്മാന്‍ ഗില്‍ നയിച്ചേക്കുമെന്ന് ന്യൂസിലാന്‍ഡ് മുന്‍ ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൗള്‍. 22-23 വയസില്‍ ഗില്‍ നായകനായാല്‍ അത് തന്നെ ഒട്ടും അത്ഭുതപ്പെടുത്തില്ലെന്നാണ് ഡൗള്‍ പറയുന്നത്. 

ദിനേശ് കാര്‍ത്തിക്കിനും മോര്‍ഗനും ഒപ്പം കൂടുതല്‍ സമയം പങ്കിടുകയാണ് ഗില്‍ ഇപ്പോള്‍ ചെയ്യേണ്ടത്. അവരുടെ ചിന്തകള്‍ മനസിലാക്കണം. ക്രിക്കറ്റ് ലോകത്തിലെ കഴിഞ്ഞ 7-9 വര്‍ഷത്തിന് ഇടയിലെ ഏറ്റവും ഇന്നോവേറ്റീവ് ക്യാപ്റ്റനായ മക്കല്ലവും ഇവിടെ ഗില്ലിന് ഒപ്പമുണ്ട്. ഇവരില്‍ നിന്നെല്ലാം ഏറെ പഠിക്കാന്‍ ഗില്ലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സ്ഥിരതയോടെ മുന്‍പോട്ട് പോവാന്‍ ഗില്ലിനാവണം. ഹൈദരാബാദിന് എതിരെ സാഹചര്യത്തിനൊത്ത് കളിച്ചു. തന്റെ ടീമിനെ ജയത്തിലേക്ക് എത്തിക്കാനുള്ള പക്വതയുണ്ടെന്ന് തെളിയിക്കണം. ഗില്ലിനൊപ്പം മറുവശത്ത് മോര്‍ഗന്‍ വരുന്നത് ഗുണം ചെയ്യും. കാരണം പരിചയസമ്പത്തും, ശാന്തതയുമാണ് മോര്‍ഗന്റെ പ്ലസ്. അത് ഗില്ലിന്റെ ഗില്ലിന്റെ യുവത്വത്തെ വേണ്ടവിധം പിന്തുണച്ചു. സൈമണ്‍ ഡൗള്‍ പറഞ്ഞു. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 70 റണ്‍സ് നേടിയ ഗില്ലിന്റെ ഇന്നിങ്‌സ് ആണ് കൊല്‍ക്കത്തയുടെ ആദ്യ ജയത്തിന് നിര്‍ണായകമായത്. രാജസ്ഥാന്‍ റോയല്‍സിന് എതിരെ 34 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയും ഗില്‍ ടീമിന് നല്ല തുടക്കം നല്‍കി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനുള്ളിലെ നേതൃ ടീമില്‍ ഗില്ലിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com