മണിക്കൂറില്‍ 152 കിമീ വേഗത തൊട്ട് ആര്‍ച്ചര്‍, കൊല്‍ക്കത്തക്കെതിരെ തുടരെ എറിഞ്ഞത് തീ തുപ്പും പന്തുകള്‍

കൊല്‍ക്കത്തക്കെതിരെ ഓപ്പണിങ് ഓവറില്‍ 147 എന്ന വേഗതയിലാണ് ആര്‍ച്ചറുടെ ആദ്യ പന്ത് എത്തിയത്
മണിക്കൂറില്‍ 152 കിമീ വേഗത തൊട്ട് ആര്‍ച്ചര്‍, കൊല്‍ക്കത്തക്കെതിരെ തുടരെ എറിഞ്ഞത് തീ തുപ്പും പന്തുകള്‍

ദുബായ്: ബാറ്റിങ്ങില്‍ ഏഴ് സിക്‌സുകള്‍ ജോഫ്ര ആര്‍ച്ചറുടെ ബാറ്റില്‍ നിന്ന് ഇതുവരെ വന്നു കഴിഞ്ഞു. ബൗളിങ്ങിലേക്ക് വരുമ്പോള്‍ എതിരാളികള്‍ക്ക് മേല്‍ വലിയ ആഘാതം സൃഷ്ടിക്കാന്‍ ആര്‍ച്ചര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ കൊല്‍ക്കത്തക്കെതിരായ കളിയില്‍ മണിക്കൂറില്‍ 152 കിലോമീറ്റര്‍ വേഗത തൊട്ട് ആര്‍ച്ചര്‍ ഞെട്ടിച്ചു. 

കൊല്‍ക്കത്തക്കെതിരെ ഓപ്പണിങ് ഓവറില്‍ 147 എന്ന വേഗതയിലാണ് ആര്‍ച്ചറുടെ ആദ്യ പന്ത് എത്തിയത്. സുനില്‍ നരെയ്‌നിനെ വിറപ്പിച്ച് ആ ഓവറില്‍ മുഴുവന്‍ 150 വേഗതയില്‍ എത്തിയ ആര്‍ച്ചറുടെ ഡെലിവറികള്‍ നിറഞ്ഞു. തന്റെ രണ്ടാമത്തെ സ്‌പെല്ലിനായി ആര്‍ച്ചര്‍ എത്തിയപ്പോള്‍ മികവ് കാണിച്ച് നില്‍ക്കുകയായിരുന്നു ഗില്‍. 

രണ്ടാമത്തെ സ്‌പെല്ലിലെ ആദ്യ ഡെലിവറിയില്‍ മണിക്കൂറില്‍ 141 കിമീ വേഗതയില്‍ എത്തിയ ആര്‍ച്ചറുടെ ഡെലിവറി 47 റണ്‍സ് എടുത്ത് നിന്ന ഗില്ലിനെ വീഴ്ത്തി. റസലിനെ ആര്‍ച്ചര്‍ വരവേറ്റത് 148നും 149നും ഇടയില്‍ വേഗത വരുന്ന മൂന്ന് ഡെലിവറികളുമായിട്ടാണ്. 14ാം ഓവറില്‍ മോര്‍ഗന്‍ ക്രീസില്‍ നില്‍ക്കുമ്പോഴാണ് 152 വേഗതയില്‍ ആര്‍ച്ചറുടെ ഡെലിവറി വന്നത്. 

14ാം ഓവറിലെ അവസാന പന്തില്‍ മോര്‍ഗന്‍ അപ്പര്‍ കട്ടിന് ശ്രമിച്ചെങ്കിലും 150 എന്ന വേഗത തൊട്ട പന്തില്‍ മോര്‍ഗന് പിഴച്ചു. 3-0-4-2 എന്ന ഫിഗര്‍ ആര്‍ച്ചര്‍ കണ്ടെത്തിയെങ്കിലും തന്റെ അവസാന ഓവറില്‍ അടിതെറ്റി. കൊല്‍ക്കത്ത താരങ്ങള്‍ അവസാന ഓവറില്‍ ബൗണ്ടറി കണ്ടെത്തിയതോടെ 4-0-18-2 എന്ന ഫിഗറിലേക്ക് ആര്‍ച്ചര്‍ വീണു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com