സഞ്ജുവിന്റെ വലിയ ആരാധികയാണ് ഞാന്‍, രാജസ്ഥാനെ പിന്തുണക്കുന്നതും അതുകൊണ്ട്: സ്മൃതി മന്ദാന

കയ്യടി വാരിക്കൂട്ടിയാണ് സഞ്ജു തുടങ്ങിയത്. രാജസ്ഥാന്റെ ആദ്യ മൂന്ന് കളികള്‍ കഴിഞ്ഞപ്പോള്‍ തന്നെ സഞ്ജു സംസാര വിഷയമായി മാറി
സഞ്ജുവിന്റെ വലിയ ആരാധികയാണ് ഞാന്‍, രാജസ്ഥാനെ പിന്തുണക്കുന്നതും അതുകൊണ്ട്: സ്മൃതി മന്ദാന

മുംബൈ: കയ്യടി വാരിക്കൂട്ടിയാണ് സഞ്ജു തുടങ്ങിയത്. രാജസ്ഥാന്റെ ആദ്യ മൂന്ന് കളികള്‍ കഴിഞ്ഞപ്പോള്‍ തന്നെ സഞ്ജു സംസാര വിഷയമായി മാറി. ഇപ്പോള്‍ സഞ്ജുവിന്റെ ആരാധികയാണെന്ന് പറഞ്ഞ് മറ്റൊരാള്‍ കൂടി എത്തുകയാണ്. 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ കൂറ്റനടിക്കാരി സ്മൃതി മന്ദാനയാണ് സഞ്ജുവിനോടുള്ള ഇഷ്ടം പറയുന്നത്. യുവ താരങ്ങളുടെ ബാറ്റിങ് പ്രചോദിപ്പിക്കുന്നു. സഞ്ജുവിന്റെ ബാറ്റിങ് കണ്ട് ഞാന്‍ ആരാധികയായി കഴിഞ്ഞു. സഞ്ജു ഉള്ളതിനാലാണ് ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നില്‍ക്കുന്നത്, മന്ദാന പറഞ്ഞു. 

നെക്സ്റ്റ് ലെവല്‍ ബാറ്റിങ് ആണ് സഞ്ജുവിന്റേത്. ഐപിഎല്ലില്‍ നന്നായി ബാറ്റും, ബൗളും ചെയ്യുന്ന എല്ലാവരില്‍ നിന്നും പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഐപിഎല്ലിലെ എല്ലാ കളിയും കാണുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു ടീമിനൊപ്പം ഞാന്‍ നില്‍ക്കുന്നില്ല. കോഹ് ലി, ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, ധോനി എന്നിവരെയാണ് പിന്തുണക്കുന്നത് എന്നും മന്ദാന പറഞ്ഞു. 

എട്ട് മാസമായി കളിക്കളത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് മന്ദാനയും. വുമണ്‍ ടി20 ചലഞ്ചാണ് ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് മുന്‍പില്‍ ഇനിയുള്ളത്. നവംബര്‍ നാല് മുതല്‍ 9 വരെ വുമണ്‍ ടി20 ചലഞ്ച് നടക്കുമെന്നാണ് സൂചന. ഐപിഎല്ലില്‍ പ്ലേഓഫ് മത്സരങ്ങളുടെ സമയമാവും ഇത്. വനിതാ ട്വന്റി20 ലോകകപ്പിലാണ് മന്ദാന അവസാനം കളിച്ചത്. എന്നാല്‍ ഇവിടെ തിളങ്ങാന്‍ താരത്തിനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com