മെസി-ക്രിസ്റ്റ്യാനോ പോര് വീണ്ടും, ചാമ്പ്യന്‍സ് ലീഗിലെ അത്ഭുത ഡ്രോ

ബാഴ്‌സയും യുവന്റ്‌സും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് ഫുട്‌ബോള്‍ ലോകത്തെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്ത വരുന്നത്
മെസി-ക്രിസ്റ്റ്യാനോ പോര് വീണ്ടും, ചാമ്പ്യന്‍സ് ലീഗിലെ അത്ഭുത ഡ്രോ

ജനീവ: മെസി-ക്രിസ്റ്റ്യാനോ പോരിനായി കാത്തിരിക്കുന്നവരെ സന്തോഷിപ്പിച്ച് ചാമ്പ്യന്‍സ് ലീഗ് ഡ്രോ. ബാഴ്‌സയും യുവന്റ്‌സും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് ഫുട്‌ബോള്‍ ലോകത്തെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്ത വരുന്നത്. 

ഇത് ആദ്യമായാണ് യുവന്റ്‌സും ബാഴ്‌സയും ഒരേ ഗ്രൂപ്പില്‍ വരുന്നത്. ഗ്രൂപ്പ് ജിയില്‍ ബാഴ്‌സ, യുവന്റ്‌സ് എന്നിവരെ കൂടാതെ ഡൈനാമോ കിയവ്, ഫെറെന്‍ഷാരോസ് എന്നീ ടീമുകളാണ് ഉള്ളത്. ക്രിസ്റ്റിയാനോ ലാ ലീഗ വിട്ടതിന് ശേഷം ആദ്യമായാണ് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്. 

നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ എ ഗ്രൂപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനും, സാല്‍സ്ബര്‍ഗിനും, ലോകോമോട്ടീവ് മോസ്‌കോയ്ക്കും ഒപ്പം എ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഘട്ടം കടക്കാന്‍ പ്രയാസപ്പെടുക മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. പിഎസ്ജി, ആര്‍ബി ലീപ്‌സിഷ്, ഇസ്താംബൂള്‍ ബസാക്‌സെഹിര്‍ എന്നിവരാണ് ഗ്രൂപ്പ് എച്ചില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒപ്പമുള്ളത്. 

ഗ്രൂ​പ്പ് എ: ​ അ​ത്ല​റ്റി​കോ മ​ഡ്രി​ഡ്, ബ​യേ​ൺ മ്യൂ​ണി​ക്, ലോ​കോ​മോ​ട്ടീ​വ് മോ​സ്കോ, സാ​ൽ​സ്ബ​ർ​ഗ്, 
ഗ്രൂ​പ്പ് ബി: ​റ​യ​ൽ മ​ഡ്രി​ഡ്, ഇ​ൻറ​ർ മി​ലാ​ൻ, ഷാ​ക്ത​ർ,  ബൊ​റൂ​സി​യ മോ​ൺ​ചെ​ൻ​ഗ്ലാ​ഡ്ബാ​ബാ​ഹ്
ഗ്രൂ​പ്പ്   ഡി: ​ അ​യാ​ക്സ്, ലി​വ​ർ​പൂ​ൾ, അ​റ്റ്ലാ​ൻറ്, മി​ഡ്റ്റി​ലാ​ൻ​ഡ്.
ഗ്രൂ​പ്പ്  ഇ: ചെ​ൽ​സി, ​സെ​വി​യ്യ,  റെ​നെ, എ​ഫ്.​കെ ക്രാ​സ്നോ​ഡ​ർ,
ഗ്രൂ​പ്പ്  എ​ഫ്: ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട്, സെ​നി​ത് സെ​ൻ​റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്,  ബ്രൂ​ഗെ, ലാ​സി​യോ,
ഗ്രൂ​പ്പ്  ജി: ​യു​വ​ൻറ​സ്, ബാ​ഴ്സ​ലോ​ണ, ഡൈ​നാ​മോ കി​യ​വ്, ഫെ​റെ​ൻ​ഷാ​രോ​സ്
ഗ്രൂ​പ്പ്  എ​ച്ച്: പി​എ​സ്ജി, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, ആ​ർ​ബി ലീ​പ്സി​ഷ്, ഇ​സ്തം​ബൂ​ൾ ബ​സാ​ക്സെ​ഹി​ർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com