'ഒരുപാട് കാര്യങ്ങള്‍ ശരിയാവേണ്ടതുണ്ട്', ധോനിയുടെ മുന്നറിയിപ്പ് 

'മൂന്ന് കളികള്‍ ഇതിന് മുന്‍പ് തുടരെ തോറ്റിട്ട് ഏറെ നാളായി. ഒരുപാട് കാര്യങ്ങള്‍ ശരിയാക്കാനുണ്ട്'
'ഒരുപാട് കാര്യങ്ങള്‍ ശരിയാവേണ്ടതുണ്ട്', ധോനിയുടെ മുന്നറിയിപ്പ് 

ദുബായ്: ഒരുപാട് കാര്യങ്ങള്‍ തങ്ങള്‍ക്ക് ശരിയായി വരാനുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോനി. സീസണിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്ക് വീണതിന് പിന്നാലെയാണ് ധോനിയുടെ വാക്കുകള്‍. 

നിരവധി ഡെലിവറികളില്‍ പെര്‍ഫെക്ട് കണക്ട് കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല. കൂടുതല്‍ പ്രയത്‌നം പന്ത് ഹിറ്റ് ചെയ്യാന്‍ എടുത്തിരുന്നു. വിക്കറ്റിന്റെ വേഗം കുറയുമ്പോള്‍ ടൈമിങ് ആണ് പ്രധാനം. ഔട്ട്ഫീല്‍ഡ് നോക്കുമ്പോള്‍ ഹാര്‍ഡ് ഹിറ്റ് വേണം എന്ന ചിന്ത മനസിലേക്ക് അറിയാതെ തന്നെ വന്നിരുന്നതായും ധോനി പറഞ്ഞു. 

അവസാന ഓവറുകളില്‍ പ്രയാസം നേരിട്ടതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍, എത്ര സമയം എടുക്കാന്‍ പറ്റുമോ അത്രയും സമയമെടുക്കാനാണ് ശ്രമിച്ചതെന്നാണ് ധോനി മറുപടി നല്‍കിയത്. വരണ്ട കാലാവസ്ഥയാണ് ഇവിടെ. അതിനാല്‍ തൊണ്ട വരളുകയും, ചുമക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ നമുക്ക് സമയം എടുത്ത് മാറി നില്‍ക്കാം...

മൂന്ന് കളികള്‍ ഇതിന് മുന്‍പ് തുടരെ തോറ്റിട്ട് ഏറെ നാളായി. ഒരുപാട് കാര്യങ്ങള്‍ ശരിയാക്കാനുണ്ട്. ഇതാണ് പ്രൊഫഷണലിസം. ക്യാച്ചുകള്‍ എടുക്കണം, നോബോള്‍ എറിയരുത്. ഇതുപോലെ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത് നോക്കൗട്ട് ഘട്ടത്തെ ബാധിക്കുമെന്ന് ധോനി മുന്നറിയിപ്പും നല്‍കി. ഹൈദരാബാദ് താരം അഭിഷേക് ശര്‍മയെ പുറത്താക്കാനുള്ള അവസരങ്ങള്‍ ധോനി നഷ്ടപ്പെടുത്തിയത് ചൂണ്ടിയായിരുന്നു ധോനിയുടെ വാക്കുകള്‍. 

എന്നാല്‍ കഴിഞ്ഞ കളികളില്‍ നിന്ന് നേരിയ മികവ് ഈ കളിയില്‍ പുറത്തെടുക്കാന്‍ ഞങ്ങള്‍ക്കായി. ഒരുപാട് പോസിറ്റീവുകള്‍ ഈ കളിയില്‍ കാണാം. എന്നാല്‍ അടുത്ത കളിയില്‍ കൂടുതല്‍ കരുത്തോടെ എത്തുമെന്നും ധോനി പറഞ്ഞു. 

ചെന്നൈക്ക് അവസാന ഓവറില്‍ ജയിക്കാന്‍ 28 റണ്‍സ് വേണ്ടപ്പോള്‍ പന്തെറിഞ്ഞ യുവതാരം അബ്ദുല്‍ സമദിനെ പ്രശംസയില്‍ മൂടിയാണ് വാര്‍ണര്‍ പ്രതികരിച്ചത്. ഖലീലിന് അഞ്ച് ഡെലിവറി കൂടി എറിയാമായിരുന്നു. അതല്ലെങ്കില്‍ അഭിഷേകിന് പന്ത് കൊണ്ടുക്കാമായിരുന്നു. എന്നാല്‍ സമദിന്റെ ഉയരവും, ഈ രാത്രി പന്തെറിഞ്ഞ വിധവും നോക്കിയപ്പോള്‍ സമദ് തന്നെയാണ് അവസാന ഓവര്‍ എറിയേണ്ടത് എന്ന് തോന്നി, വാര്‍ണര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com