കോഹ്‌ലിയോ സ്മിത്തോ? ആരാകും 'റോയല്‍'- ടോസ് രാജസ്ഥാന്; ആദ്യം ബാറ്റ് ചെയ്യും

കോഹ്‌ലിയോ, സ്മിത്തോ? ആരാകും 'റോയല്‍'- ടോസ് രാജസ്ഥാന്; ആദ്യം ബാറ്റ് ചെയ്യും
കോഹ്‌ലിയോ സ്മിത്തോ? ആരാകും 'റോയല്‍'- ടോസ് രാജസ്ഥാന്; ആദ്യം ബാറ്റ് ചെയ്യും

അബുദാബി: വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തിലാണ് റോയല്‍ പോരാട്ടം. 

ടോസ് നേടിയ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അങ്കിത് രജ്പൂതിന് പകരം മഹിപാല്‍ ലോംറര്‍ രാജസ്ഥാനായി കൡക്കും. ബാംഗ്ലൂര്‍ ടീമില്‍ മാറ്റങ്ങളില്ല. 

കഴിഞ്ഞ കളിയില്‍ കൊല്‍ക്കത്തയോട് പൊരുതാന്‍ പോലും കഴിയാതെ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് രാജസ്ഥാന്‍ കളിക്കാനിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

കഴിഞ്ഞ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ കളിക്കുന്നത്. കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com