കൂടുതല്‍ പറക്കുക എന്റെ സിക്‌സോ, നിന്റേതോ? ദേവ്ദത്തിനെ വെല്ലുവിളിച്ച് യുവരാജ് സിങ്

'ഈ ആണ്‍കുട്ടിയെ ഫോമില്‍ അല്ലാതെ കഴിഞ്ഞ 8 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല'
കൂടുതല്‍ പറക്കുക എന്റെ സിക്‌സോ, നിന്റേതോ? ദേവ്ദത്തിനെ വെല്ലുവിളിച്ച് യുവരാജ് സിങ്

അബുദാബി: 154 എന്ന താരതമേന ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ആര്‍സിബിക്ക് വിജയം അനായാസമാക്കി കൊടുത്തത് ദേവ്ദത്ത് പടിക്കലിന്റെ ഇന്നിങ്‌സ് ആണ്. 45 പന്തില്‍ നിന്ന് 63 റണ്‍സ് നേടി മികവ് കാണിച്ച ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ചെത്തുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്ങുമുണ്ട്. അഭിനന്ദനത്തിന് ഒപ്പം ഒരു വെല്ലുവിളിയുമുണ്ട്...

ഫോം താത്കാലികമാണ്. ക്ലാസ് എല്ലാ കാലത്തേതും. ഈ ആണ്‍കുട്ടിയെ ഫോമില്‍ അല്ലാതെ കഴിഞ്ഞ 8 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല. അത് അവിശ്വസനീയവുമാണ്. അവനൊപ്പം ബാറ്റ് ചെയ്യണം, എന്നിട്ട് ആരാണ് കൂടുതല്‍ ഉയരത്തില്‍ സിക്‌സ് പറത്തുക എന്ന് അറിയണം, യുവരാജ് സിങ് ട്വിറ്ററില്‍ കുറിച്ചു. 

യുവിക്ക് മറുപടിയുമായി ദേവ്ദത്ത് എത്തുകയും ചെയ്തു. നിങ്ങളുമായി മത്സരിക്കാന്‍ ഇല്ല. ഫഌക് ചെയ്യാന്‍ പഠിച്ചത് നിങ്ങളില്‍ നിന്നാണ്. എന്നും നിങ്ങള്‍ക്കൊപ്പം ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചു. നമുക്ക് പോവാം...ട്വിറ്ററില്‍ ദേവ്ദത്ത് കുറിച്ചു. സീസണിലെ ദേവ്ദത്തിന്റെ മൂന്നാമത്തെ അര്‍ധ ശതകമാണ് ഇത്. ഇതിലൂടെ ഡൊമസ്റ്റിക് സീസണിലെ മികവും സ്ഥിരതയും ഐപിഎല്ലിലേക്കും കൊണ്ടുവരാന്‍ ദേവ്ദത്ത് പടിക്കലിന് കഴിയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com