2020ലെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പ്; ഫിഞ്ചിനെ മങ്കാദിങ് ചെയ്യാതെ അശ്വിന്‍  

ആര്‍സിബിക്കെതിരായ കളിയില്‍ ആരോണ്‍ ഫിഞ്ചിനെ അനായാസം മങ്കാദിങ് ചെയ്യാമായിരുന്നു എങ്കിലും അശ്വിന്‍ അതിന് മുതിര്‍ന്നില്ല
2020ലെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പ്; ഫിഞ്ചിനെ മങ്കാദിങ് ചെയ്യാതെ അശ്വിന്‍  

ദുബായ്: ആര്‍സിബിക്കെതിരായ കളിയില്‍ ആരോണ്‍ ഫിഞ്ചിനെ അനായാസം മങ്കാദിങ് ചെയ്യാമായിരുന്നു എങ്കിലും അശ്വിന്‍ അതിന് മുതിര്‍ന്നില്ല. പകരം മുന്നറിയിപ്പില്‍ ഒതുക്കാന്‍ അശ്വിന്‍ തയ്യാറായില്ല. എന്നാല്‍ അത് ഈ വര്‍ഷത്തെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പ് ആയിരിക്കും എന്നാണ് അശ്വിന്‍ പറയുന്നത്. 

ഒരു കാര്യം വ്യക്തമാക്കുന്നു. 2020ലെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പ്. ഇതിവിടെ ഞാന്‍ ഔദ്യോഗികമാക്കുന്നു. ഇനി ഇതിന്റെ പേരില്‍ എന്നെ പഴി പറയാന്‍ വരരുത്, റിക്കി പോണ്ടിങ്ങിനെ ടാഗ് ചെയ്ത് അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. അശ്വിനും താനും നല്ല സുഹൃത്തുക്കളാണെന്നും അശ്വിന്‍ ചിരി നിറച്ച് പറഞ്ഞു. 

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ഫിഞ്ചിന് മികച്ച ദിവസമായിരുന്നില്ല. റബാഡയും, ശിഖര്‍ ധവാനും ഫിഞ്ചിനെ പുറത്താക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തി. എന്നിട്ടും 14 പന്തില്‍ 13 റണ്‍സ് എടുത്ത് ഫിഞ്ച് മടങ്ങി. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ റിഷഭ് പന്തിന്റെ കൈകളിലേക്ക് എത്തി ഫിഞ്ച് മടങ്ങുകയായിരുന്നു. 

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബട്ട്‌ലറെ അശ്വിന്‍ മങ്കാദിങ് ചെയ്തത് വലിയ വിവാദത്തിന് ഇടയാക്കി. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ മങ്കാദിങ് അനുവദിക്കില്ലെന്ന് പരിശീലകന്‍ റിക്കി പോണ്ടിങ് സീസണിന് മുന്‍പ് തന്നെ വ്യക്തമാക്കി. ഇനിയും അശ്വിന്റെ ഓവറില്‍ നോണ്‍സ്‌ട്രൈക്കര്‍ ക്രീസ് ലൈന്‍ വിട്ടു നിന്നാല്‍ മങ്കാദിങ്ങിന് ഡല്‍ഹി സ്പിന്നര്‍ തയ്യാറാവുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com