'ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്ന് പിതാവ് ഓര്‍മിപ്പിച്ചു, എങ്കിലും പ്രയാസമായിരുന്നു യാത്ര പറയാന്‍' 

ഐപിഎല്‍ 13ാം സീസണിലെ 17ാമത്തെ മത്സരം പിന്നിട്ടപ്പോഴേക്കും ദുബായില്‍ എത്തിയിരിക്കുകയാണ് സ്‌റ്റോക്ക്‌സ്
'ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്ന് പിതാവ് ഓര്‍മിപ്പിച്ചു, എങ്കിലും പ്രയാസമായിരുന്നു യാത്ര പറയാന്‍' 

ദുബായ്: കഴിഞ്ഞ 10 മാസം ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന് പ്രതിസന്ധികളുടേതായിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റിന് ഇടയില്‍ പിതാവിന് ബ്രെയ്ന്‍ ട്യൂമര്‍ സ്ഥിരീകരിച്ചതോടെ മാനസികമായി തകര്‍ന്ന സ്‌റ്റോക്ക്‌സ് ഇംഗ്ലണ്ട് ടീമില്‍ നിന്നും ഐപിഎല്ലില്‍ നിന്നും ഇടവേളയെടുത്തു. ഒടുവില്‍ ഐപിഎല്‍ 13ാം സീസണിലെ 17ാമത്തെ മത്സരം പിന്നിട്ടപ്പോഴേക്കും ദുബായില്‍ എത്തിയിരിക്കുകയാണ് സ്‌റ്റോക്ക്‌സ്. 

പിതാവ് തന്നെയാണ് മടങ്ങാന്‍ പ്രേരിപ്പിച്ചത് എന്ന് ദുബായില്‍ എത്തിയ സ്റ്റോക്ക്‌സ് പറഞ്ഞു. കളിക്കാരന്‍ എന്ന നിലയിലും, അച്ഛന്‍, ഭര്‍ത്താവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. അച്ഛനോടും അമ്മയോടും സഹോദരനോടും ക്രൈസ്റ്റ്ചര്‍ച്ചില്‍ നിന്ന് യാത്ര പറഞ്ഞ് പോവുക എന്നത് പ്രയാസമേറിയതായിരുന്നതായും രാജസ്ഥാന്‍ റോയല്‍സ് ഓള്‍ റൗണ്ടര്‍ പറഞ്ഞു. 

ഓക്ലാന്‍ഡില്‍ എത്തി ക്വാറന്റൈന്‍ കഴിഞ്ഞതിന് പിന്നാലെ അച്ഛനോടും അമ്മയോടും എങ്ങനെ സംസാരിക്കും എന്നോര്‍ത്ത് അസ്വസ്ഥനായിരുന്നു. എന്നാല്‍ അമ്മ വളരെ ലളിതമായി കാര്യം പറഞ്ഞു. മോശം ദിവസങ്ങള്‍ വരുമ്പോള്‍ പിതാവിന്റെ കൂടെ സമയം ചിലവിടുന്നതിനേക്കാള്‍ ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നതാണ് കൂടുതല്‍ നന്നാവുക എന്ന് അമ്മ പറഞ്ഞു. അതോടെയാണ് ഇംഗ്ലണ്ട് ടീമില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നും സ്‌റ്റോക്ക്‌സ് പറഞ്ഞു. 

ഓഗസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പാകിസ്ഥാനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റോടെയാണ് ബെന്‍ സ്‌റ്റോക്ക്‌സ് ടീം വിടുന്നത്. ഐപിഎല്ലിലേക്ക് വരുമ്പോള്‍ വെള്ളിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. അതില്‍ സ്റ്റോക്ക്‌സിന് കളിക്കാനായേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com