ഭയപ്പെടേണ്ടതില്ല, തുടക്കം പിഴക്കുന്നത് തിരിച്ചടി: സ്റ്റീവ് സ്മിത്ത് 

'ഈ സാഹചര്യത്തില്‍ ഏറെ ഭയപ്പെടാനുണ്ട് എന്ന് കരുതുന്നില്ല. ഞങ്ങളുടെ പദ്ധതി നടപ്പിലാക്കി, നല്ല ക്രിക്കറ്റ് കളിക്കുന്നത് തുടരുക എന്നതാണ് വിഷയം'
ഭയപ്പെടേണ്ടതില്ല, തുടക്കം പിഴക്കുന്നത് തിരിച്ചടി: സ്റ്റീവ് സ്മിത്ത് 

അബുദാബി: സീസണിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്ക് വീണെങ്കിലും പേടിക്കേണ്ടതുണ്ടെന്ന് തേന്നുന്നില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത്. ബാറ്റിങ്ങില്‍ തങ്ങള്‍ക്ക് ഏറെ ചെയ്യാനുണ്ടെന്നും സ്മിത്ത് പറഞ്ഞു. 

തുടക്കത്തില്‍ തന്നെ കുറേ വിക്കറ്റുകള്‍ നഷ്ടപ്പെടുന്നത് ഗുണം ചെയ്യില്ല. കഴിഞ്ഞ മൂന്ന് കളിയിലും മികച്ച തുടക്കം നേടാനായില്ല എന്നത് നോക്കണം. ഈ സാഹചര്യത്തില്‍ ഏറെ ഭയപ്പെടാനുണ്ട് എന്ന് കരുതുന്നില്ല. ഞങ്ങളുടെ പദ്ധതി നടപ്പിലാക്കി, നല്ല ക്രിക്കറ്റ് കളിക്കുന്നത് തുടരുക എന്നതാണ് വിഷയമെന്നും സ്മിത്ത് പറഞ്ഞു. 

മുംബൈ ഇന്ത്യന്‍സ് മുന്‍പില്‍ വെച്ച 194 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 136 റണ്‍സിന് ഓള്‍ ഔട്ടായി. 44 പന്തില്‍ നിന്ന് 70 റണ്‍സ് എടുത്ത ബട്ട്‌ലര്‍ പൊരുതിയെങ്കിലും വേണ്ട പിന്തുണ നല്‍കാന്‍ രാജസ്ഥാന്‍ നിരയില്‍ മറ്റാര്‍ക്കും കഴിഞ്ഞില്ല. 11 പന്തില്‍ നിന്ന് 24 റണ്‍സ് നേടി ആര്‍ച്ചര്‍ തന്റെ ബാറ്റിങ് ശൈലി തുടര്‍ന്നു. എന്നാല്‍ ആര്‍ച്ചറിനും ബട്ട്‌ലറിനും ഒഴികെ മറ്റാര്‍ക്കും രാജസ്ഥാന്‍ നിരയില്‍ 15ന് മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ഇതോടെ 5 കളിയില്‍ നിന്ന് രണ്ട് തോല്‍വിയും മൂന്ന് ജയവുമായി രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തേക്ക് വീണു. നാലാം ജയവുമായി മുംബൈ ഇന്ത്യന്‍സ് ആണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. ഒക്ടോബര്‍ 9ന് ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com