'എന്തോ കുഴപ്പമുണ്ട്', ധോനിയുടെ ഐപിഎല്‍ സീസണില്‍ ലാറ 

'ഫിനിഷ് ചെയ്യുന്നതിലെ പ്രശ്‌നം കുഴപ്പിക്കുന്നതാണ്. ഫ്‌ളെക്‌സിബിള്‍ ആയ പൊസിഷനില്‍ ധോനി എത്തി എന്ന് നമുക്ക് തോന്നും'
'എന്തോ കുഴപ്പമുണ്ട്', ധോനിയുടെ ഐപിഎല്‍ സീസണില്‍ ലാറ 

അബുദാബി: ബാറ്റിങ്ങില്‍ നാലാം സ്ഥാനത്തേക്ക് എത്തിയെങ്കിലും റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുകയായിരുന്നു ധോനി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ. ധോനി മറ്റ് കളിക്കാരിലേക്ക് ഇപ്പോള്‍ നോക്കേണ്ട സമയമായി എന്നാണ് ഫിനിഷിങ്ങില്‍ മികവിലേക്ക് എത്താത്ത ചെന്നൈ നായകനെ ചൂണ്ടി വിന്‍ഡിസ് ഇതിഹാസം ബ്രയാന്‍ ലാറ പറയുന്നത്. 

ഫിനിഷ് ചെയ്യുന്നതിലെ പ്രശ്‌നം കുഴപ്പിക്കുന്നതാണ്. ഫ്‌ളെക്‌സിബിള്‍ ആയ പൊസിഷനില്‍ ധോനി എത്തി എന്ന് നമുക്ക് തോന്നും. എന്നാല്‍ മറ്റ് കളിക്കാരിലേക്ക് ധോനി നോക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ധോനിയുടെ ഫിനിഷിങ് കരുത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ കാര്യങ്ങളിപ്പോള്‍ ധോനിക്ക് നന്നായല്ല പോവുന്നത്. ജഡേജ ബാറ്റ് ചെയ്തത് നോക്കു. എന്നാല്‍ സാധ്യതകള്‍ അവസാനിച്ചപ്പോഴാണ് ജഡേജ ക്രീസിലേക്ക് വന്നത്. 

ബ്രാവോയ്ക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. 10 ഓവറില്‍ 58 റണ്‍സ് കണ്ടെത്തുക, 10 വിക്കറ്റും നഷ്ടപ്പെടുക, എന്തോ പ്രശ്‌നമുണ്ട്. 10 ഓവറിന് ശേഷം പ്രയാസപ്പെടുകയായിരുന്നു അവര്‍. 90 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലുണ്ടായി. ഇത് അവിശ്വസനീയമാണ്, ലാറ പറഞ്ഞു. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ 10 റണ്‍സിന്റെ തോല്‍വിയിലേക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 167 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 157 റണ്‍സ് കണ്ടെത്താനെ സാധിച്ചുള്ളു. 13ാം ഓവറില്‍ റായിജുവിനേയും, 14ാം ഓവറില്‍ വാട്‌സനേയും നഷ്ടപ്പെട്ടതോടെ ചെന്നൈക്ക് കളിയിലെ നിയന്ത്രണം നഷ്ടപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com