എന്ത് കണ്ടിട്ടാണ് മാക്‌സ്‌വെല്ലിന് ഈ കോടികള്‍ നല്‍കുന്നത്? 2016ന് ശേഷം അര്‍ധ ശതകമില്ലെന്ന് ഓര്‍മിപ്പിച്ച് സെവാഗ്‌

'മാക്‌സ്‌വെല്ലിന് പൊട്ടിത്തെറിച്ചുള്ള ഒരു ഇന്നിങ്‌സിന് ഏത് തരം പ്ലാറ്റ്‌ഫോം ആണ് വേണ്ടത് എന്ന് മനസിലാവുന്നില്ല'
എന്ത് കണ്ടിട്ടാണ് മാക്‌സ്‌വെല്ലിന് ഈ കോടികള്‍ നല്‍കുന്നത്? 2016ന് ശേഷം അര്‍ധ ശതകമില്ലെന്ന് ഓര്‍മിപ്പിച്ച് സെവാഗ്‌

മുംബൈ: എന്തിനാണ് ടീമുകള്‍ മാക്‌സ്‌വെല്ലിന് പിന്നാലെ പോവുന്നത് എന്ന് മനസിലാവുന്നില്ലെന്ന് വീരേന്ദര്‍ സെവാഗ്. ഓസീസ് ഓള്‍ റൗണ്ടര്‍ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ വന്‍ തുക ഓരോ സീസണിലും വിലയിടുന്നത് ചൂണ്ടിയാണ് സെവാഗിന്റെ ചോദ്യം. 

മാക്‌സ്‌വെല്ലിന് പൊട്ടിത്തെറിച്ചുള്ള ഒരു ഇന്നിങ്‌സിന് ഏത് തരം പ്ലാറ്റ്‌ഫോം ആണ് വേണ്ടത് എന്ന് മനസിലാവുന്നില്ല. ഹൈദരാബാദിന് എതിരെ മാക്‌സ്‌വെല്‍ നേരത്തെ ക്രീസിലേക്ക് എത്തി. ഒരുപാട് ഓവര്‍ അവിടെ കളിക്കാന്‍ മാക്‌സ്‌വെല്ലിന് മുന്‍പിലുണ്ടായി. പക്ഷേ പരാജയപ്പെട്ടു. കഴിഞ്ഞ മത്സരങ്ങളില്‍ മാക്‌സ്‌വെല്ലിന് മേല്‍ സമ്മര്‍ദം ഇല്ലായിരുന്നു. അവിടെയും മാക്‌സ്‌വെല്‍ പരാജയപ്പെട്ടു, സെവാഗ് പറഞ്ഞു. 

ഈ വര്‍ഷം 10.75 കോടി രൂപക്കാണ് മാക്‌സ്‌വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത്. 2018ല്‍ 9 കോടി രൂപക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മാക്‌സ് വെല്ലിനെ ടീമില്‍ എത്തിച്ചത്. മാക്‌സ്‌വെല്ലിന്റെ മാനസികാവസ്ഥ തനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്ന് സെവാഗ് പറയുന്നു. ഇത്രയും കൂറ്റന്‍ തുകയ്ക്കാണ് മാക്‌സ്‌വെല്‍ ഒരു ടീമിലേക്ക് എത്തിയത്. പക്ഷേ പ്രകടനത്തില്‍ മാറ്റമൊന്നുമില്ല. എന്നിട്ടും ഫ്രാഞ്ചൈസികള്‍ മാക്‌സ് വെല്ലിന് പിന്നാലെ പോവുന്നു. ഇത് എനിക്ക് മനസിലാവുന്നില്ല, മാക്‌സ്‌വെല്‍ പറഞ്ഞു. 

അടുത്ത ഐപിഎല്‍ ലേലത്തില്‍ 10 കോടിയില്‍ നിന്ന് മാക്‌സ് വെല്ലിന്റെ വില 1-2 കോടിയിലേക്ക് എത്തും. 2016ലാണ് തന്റെ അവസാന അര്‍ധ ശതകം ഐപിഎല്ലില്‍ മാക്‌സ്‌വെല്‍ കണ്ടെത്തിയത് എന്ന് ഓര്‍ക്കണം. ഇന്ന് പൂരന് കമ്പനി നല്‍കാന്‍ മാത്രമാണ് മാക്‌സ്‌വെല്ലിനെ കൊണ്ട് സാധിക്കുന്നത്. മാക്‌സ് വെല്‍ മറുവശത്ത് മാത്രം നില്‍ക്കുകയാണ് എങ്കില്‍ പൂരന്‍ പഞ്ചാബിന് വേണ്ടി മത്സരം ജയിക്കും. 

നേരത്തെ കെവിന്‍ പീറ്റേഴ്‌സനും മാക്‌സ്‌വെല്ലിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മാക്‌സ് വെല്ലിനെ മാറ്റി നിര്‍ത്തുകയോ, അവസാന അവസരം എന്നോണം ഒരെണ്ണം നല്‍കുകയോ വേണം എന്നാണ് പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടത്. പഞ്ചാബിന്റെ അടുത്ത കളിയില്‍ മാക്‌സ്‌വെല്ലിന് പകരം ക്രിസ് ഗെയ്ല്‍ പ്ലേയിങ് ഇലവനില്‍ എത്തിയേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com