'ഓഫ് സൈഡിലേക്ക് ആഞ്ഞ് ലെഗ് സൈഡിലേക്ക് കളിക്കുന്നത്‌ ഇനി കാണില്ല'; പന്തിലുണ്ടായ മാറ്റം ചൂണ്ടി ലാറ 

എല്ലാം ലെഗ് സൈഡിലേക്ക് അടിക്കാനായിരുന്നു പന്തിന് നേരത്തെ ഉണ്ടായ പ്രവണത എങ്കില്‍ ഇപ്പോള്‍ ഓഫ് സൈഡിനും പന്ത് പരിഗണന നല്‍കുന്നതായി ലാറ
'ഓഫ് സൈഡിലേക്ക് ആഞ്ഞ് ലെഗ് സൈഡിലേക്ക് കളിക്കുന്നത്‌ ഇനി കാണില്ല'; പന്തിലുണ്ടായ മാറ്റം ചൂണ്ടി ലാറ 

മുംബൈ: ഇന്ത്യന്‍ ടീമിലെ ധോനിയുടെ പിന്‍ഗാമി റിഷഭ് പന്ത് ആണെന്ന പരാമര്‍ശത്തിന് പിന്നാലെ ഡല്‍ഹി താരത്തിനുണ്ടായ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ബ്രയാന്‍ ലാറ. എല്ലാം ലെഗ് സൈഡിലേക്ക് അടിക്കാനായിരുന്നു പന്തിന് നേരത്തെ ഉണ്ടായ പ്രവണത എങ്കില്‍ ഇപ്പോള്‍ ഓഫ് സൈഡിനും പന്ത് പരിഗണന നല്‍കുന്നതായി ലാറ ചൂണ്ടിക്കാട്ടി. 

പന്തിന്റെ റണ്‍ സ്‌കോറിങ് ചാര്‍ട്ട് നോക്കൂ. അതിലൂടെ ഓണ്‍ സൈഡിന് പന്ത് നല്‍കുന്ന പ്രാധാന്യം വ്യക്തമാവും. ലെഗ് സൈഡിലേക്ക് ലക്ഷ്യമിട്ടുള്ള കളി ഫലവത്താവില്ലെന്ന് പന്ത് തിരിച്ചറിഞ്ഞു എന്നാണ് എനിക്ക് തോന്നുന്നത്. തന്റെ ഓഫ് സൈഡ് കളി മെച്ചപ്പെടുത്താനുള്ള പ്രയത്‌നം പന്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട് ലാറ പറഞ്ഞു. 

ഇപ്പോള്‍ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്ത് നിന്നും റണ്‍സ് കണ്ടെത്താന്‍ പന്തിന് സാധിക്കുന്നു. പന്തിന്റെ സ്‌കോറിങ് ചാര്‍ട്ട് ആകര്‍ഷണീയമാണ്. ബൗളര്‍മാര്‍ കൂടുതല്‍ പേടിക്കണം എന്നാണ് അതിന് അര്‍ഥം. വളരെ മികച്ച ബാലന്‍സ് കണ്ടെത്താന്‍ പന്തിന് ഇപ്പോള്‍ സാധിച്ചു. ഓഫ് സൈഡിലേക്ക് ആഞ്ഞ് ലെഗ് സൈഡിലേക്ക് സ്‌കോര്‍ ചെയ്യേണ്ട അവസ്ഥ ഇപ്പോള്‍ പന്തിനില്ല. 

31, 37, 28, 38, 37 എന്നിവയാണ് ഐപിഎല്ലില്‍ റിഷഭ് പന്തിന്റെ ഇതുവരെയുള്ള സ്‌കോര്‍. എന്നാല്‍ ഡല്‍ഹിയുടെ മുന്‍ നിര ശക്തമായതിനാല്‍ പല കളിയിലും പന്തിന് കൂടുതല്‍ പന്തുകള്‍ നേരിടേണ്ടി വന്നിട്ടില്ല. കെ എല്‍ രാഹുല്‍ ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും ലാറ പറഞ്ഞിരുന്നു. സഞ്ജു സാംസണ്‍ ക്ലാസ് പ്ലേയറാണെങ്കിലും പോരായ്മകള്‍ ഉണ്ടെന്ന് ചൂണ്ടിയാണ് പന്തിനെ ധോനിയുടെ പിന്‍ഗാമിയായി ലാറ തെരഞ്ഞെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com