കോഹ്‌ലിക്ക് മുന്‍പില്‍ വമ്പന്‍ റെക്കോര്‍ഡ്, ധോനിക്കും രോഹിത്തിനുമൊപ്പം ചേരാന്‍ 7 ബിഗ് ഹിറ്റ് കൂടി

ഐപിഎല്ലില്‍ 200 സിക്‌സുകള്‍ പറത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഇവിടെ കോഹ്‌ലിക്ക് സ്വന്തമാക്കാനാവുന്നത്
കോഹ്‌ലിക്ക് മുന്‍പില്‍ വമ്പന്‍ റെക്കോര്‍ഡ്, ധോനിക്കും രോഹിത്തിനുമൊപ്പം ചേരാന്‍ 7 ബിഗ് ഹിറ്റ് കൂടി

ദുബായ്: വിജയ വഴിയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമായ ആര്‍സിബിയും, ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. ഈ സമയം ആര്‍സിബി നായകന്‍ കളത്തിലേക്ക് ഇറങ്ങുമ്പോള്‍ ഒരു റെക്കോര്‍ഡ് കൂടി കോഹ് ലിക്ക് മുന്‍പിലുണ്ട്. 

ഐപിഎല്ലില്‍ 200 സിക്‌സുകള്‍ പറത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ഇവിടെ കോഹ്‌ലിക്ക് സ്വന്തമാക്കാനാവുന്നത്. അതിലേക്കായി ഏഴ് സിക്‌സുകള്‍ കൂടിയാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് ഇനി വരേണ്ടത്. 193 സിക്‌സുകളാണ് ഐപിഎല്ലില്‍ ഇതുവരെ കോഹ് ലി അടിച്ചു പറത്തിയത്. 

രോഹിത് ശര്‍മ, ധോനി എന്നിവരാണ് ഐപിഎല്ലില്‍ 200 സിക്‌സുകള്‍ കണ്ടെത്തിയ മറ്റ് ഇന്ത്യ താരങ്ങള്‍. വിദേശ കളിക്കാരേയും ഉള്‍പ്പെടുത്തി നോക്കുമ്പോള്‍ 200 സിക്‌സുകള്‍ എന്ന നേട്ടത്തിലേക്ക് എത്തുന്ന അഞ്ചാമത്തെ കളിക്കാരനാവും കോഹ് ലി. 326 സിക്‌സ് നേടി ഗെയ്ല്‍ ആണ് ലിസ്റ്റില്‍ മുന്‍പില്‍, 219 സിക്‌സ് നേടി ഡിവില്ലിയേഴ്‌സ് രണ്ടാമതും, 213 സിക്‌സ് നേടി ധോനി മൂന്നാമതുമാണ്. 208 സിക്‌സ് നേടി രോഹിത് ആണ് നാലാം സ്ഥാനത്ത്. 

കഴിഞ്ഞ കളിയില്‍ 9000 ട്വന്റി20 റണ്‍സ് എന്ന നാഴിക കല്ല് കോഹ്‌ലി പിന്നിട്ടിരുന്നു. ആ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ് ലി. ഏഴ് കളിക്കാരാണ് ട്വന്റി20യില്‍ 9000 റണ്‍സ് കണ്ടെത്തിയത്. ക്രിസ് ഗെയ്ല്‍, പൊള്ളാര്‍ഡ്, മാലിക്, മക്കല്ലം, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com