ക്രിസ്റ്റിയാനോയുടെ മദീരയിലെ വസതിയില്‍ മോഷണം, നഷ്ടപ്പെട്ടവയില്‍ യുവന്റ്‌സ് ജേഴ്‌സിയും 

ഗാരേജ് വഴിയാണ് കള്ളന്‍ അകത്തു കടന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗാരേജ് തുറന്നിട്ടിരുന്നു
ക്രിസ്റ്റിയാനോയുടെ മദീരയിലെ വസതിയില്‍ മോഷണം, നഷ്ടപ്പെട്ടവയില്‍ യുവന്റ്‌സ് ജേഴ്‌സിയും 

മദീര: ഫണ്‍ചലിലെ ക്രിസ്റ്റ്യാനോയുടെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് സംഭവം. പോര്‍ച്ചുഗലിന് വേണ്ടി കളിക്കുന്നതിനായി മദീരയിലാണ് ക്രിസ്റ്റിയാനോ ഇപ്പോള്‍. 

മദീരയിലെ ക്രിസ്റ്റിയാനോയുടെ ഏഴ് നിലയുള്ള വസതിയിലാണ് മോഷണം നടന്നത് എന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാരേജ് വഴിയാണ് കള്ളന്‍ അകത്തു കടന്നത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗാരേജ് തുറന്നിട്ടിരുന്നു. 

നിരവധി വസ്തുക്കള്‍ വസതിയില്‍ നിന്ന് കളവ് പോയതായാണ് റിപ്പോര്‍ട്ട്. 200 യൂറോ വിലമതിക്കുന്ന യുവന്റ്‌സിന്റെ ഓട്ടോഗ്രാഫ് പതിച്ച ജേഴ്‌സിയും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനാണ് പൊലീസിന്റെ ശ്രമം. 

എന്തൊക്കെ വസ്തുക്കളാണ് കാണാതായത് എന്നതിനെ കുറിച്ച് വിശദീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് മാത്രമാണ് പൊലീസ് പറയുന്നത്. കളിയിലേക്ക് വരുമ്പോള്‍ സ്‌പെയ്‌നിന് എതിരായ സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഗോള്‍രഹിത സമനില പിടിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിന് വേണ്ടിയുള്ള 200ാമത്തെ മത്സരമായിരുന്നു അത്. 

ലോക്ക്ഡൗണ്‍് കാലത്ത് ഫണ്‍ചലിലാണ് ക്രിസ്റ്റ്യാനോ കുടുംബത്തിനൊപ്പം സമയം പങ്കിട്ടിരുന്നത്. ഞായറാഴ്ച നടക്കുന്ന നേഷന്‍സ് ലീഗ് പോരില്‍ ഫ്രാന്‍സിനെതിരെയാണ് ക്രിസ്റ്റ്യാനോ ഇനി ബൂട്ടണിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com