പന്ത് റണ്‍ഔട്ട് ആയതില്‍ പിഴവ് ആരുടേത്? പീറ്റേഴ്‌സനും മുരളീ കാര്‍ത്തിക്കും രണ്ട് ചേരിയില്‍ 

സ്റ്റൊയ്‌നിസ് മിഡ് ഓണിലേക്ക് അടിച്ചപ്പോള്‍ സിംഗിള്‍ എടുക്കാനായി പന്ത് ഓടിയെങ്കിലും സ്റ്റൊയ്‌നിസ് പാതി വഴിയില്‍ നിര്‍ത്തി
പന്ത് റണ്‍ഔട്ട് ആയതില്‍ പിഴവ് ആരുടേത്? പീറ്റേഴ്‌സനും മുരളീ കാര്‍ത്തിക്കും രണ്ട് ചേരിയില്‍ 

ഷാര്‍ജ: 9 പന്തില്‍ നിന്ന് 5 റണ്‍സ് എടുത്ത് നില്‍ക്കെയാണ് റിഷഭ് പന്ത് റണ്‍ഔട്ട് ആയത്. പന്ത് റണ്‍ഔട്ട് ആയത് ഇന്ത്യന്‍ യുവതാരത്തിന്റെ പിഴവാണോ, സ്‌റ്റൊയ്‌നിസിന്റെ പിഴവാണോ എന്നതിനെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം ഉടലെടുത്തിരിക്കുന്നത്. 

10ാം ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ സ്റ്റൊയ്‌നിസ് മിഡ് ഓണിലേക്ക് അടിച്ചപ്പോള്‍ സിംഗിള്‍ എടുക്കാനായി പന്ത് ഓടിയെങ്കിലും സ്റ്റൊയ്‌നിസ് പാതി വഴിയില്‍ നിര്‍ത്തി. എന്നാല്‍ അപ്പോഴേക്കും പന്ത് ക്രീസിന്റെ പകുതി പിന്നിട്ടിരുന്നു. സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായ മനന്‍ വോഹ്‌റ പന്ത് ബൗളര്‍സ് എന്‍ഡിലേക്ക് നല്‍കി. തെവാതിയെ സ്റ്റംപ് ഇളക്കിയതോടെ പന്തിന് കൂടാരം കയറേണ്ടി വന്നു. 

ഇവിടെ സംഭവിച്ചത് പന്തിന്റെ പിഴവാണോ അല്ലയോ എന്നതിനെ ചൊല്ലി കമന്ററി ബോക്‌സില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നു. സ്വന്തം വിക്കറ്റ് കാത്തു സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നമുക്കാണെന്നാണ് കമന്ററി ബോക്‌സില്‍ ഇരുന്ന് കെവിന്‍ പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സ്റ്റൊയ്‌നിസിന്റെ വിളിയോട് പ്രതികരിക്കുകയാണ് പന്ത് ചെയ്തതെന്നും, ഇവിടെ പന്തിന്റെ ഭാഗത്ത് ഒരു പിഴവും ഇല്ലെന്നുമാണ് മുരളീ കാര്‍ത്തിക് നിലപാടെടുത്തത്. 

പന്ത് റണ്‍ഔട്ട് ആയതിന് പിന്നാലെ 30 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്താണ് സ്റ്റൊയ്‌നിസ് മടങ്ങിയത്. 24 പന്തില്‍ നിന്ന് 45 റണ്‍സ് നേടി ഹെറ്റ്മയര്‍ അടിച്ചു കളിച്ചതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന് മാന്യമായ സ്‌കോര്‍ കണ്ടെത്താനായി. 184 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ രാജസ്ഥാന്റെ ഇന്നിങ്‌സ് 138 റണ്‍സില്‍ അവസാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com