മെസി എന്നോട് ചേര്‍ന്ന് നില്‍ക്കുന്നത് അവരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാവാം; സുവാരസിന്റെ തുറന്ന് പറച്ചില്‍ 

'മെസിയുടെ പക്കല്‍ നിന്ന് എന്റെ അടര്‍ത്തി മാറ്റാന്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാവും. മെസിയുമായി എനിക്കുള്ള നല്ല അടുപ്പം അവരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാവും'
മെസി എന്നോട് ചേര്‍ന്ന് നില്‍ക്കുന്നത് അവരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാവാം; സുവാരസിന്റെ തുറന്ന് പറച്ചില്‍ 

ബാഴ്‌സയുമായി തന്റെ അവസാന സീസണിലേക്ക് എത്തിയപ്പോഴേക്കും ഉണ്ടായ അസ്വാരസ്യങ്ങളെ കുറിച്ച് ലൂയിസ് സുവാരസ്. മെസിയുമായുള്ള എന്റെ സൗഹൃദം ബാഴ്‌സയെ അലോസരപ്പെടുത്തിയിട്ടുണ്ടാവാം എന്നാണ് സുവാരസ് പറഞ്ഞത്. 

സാമ്പത്തിക പ്രശ്‌നമാണെങ്കിലോ, കളിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണെങ്കിലോ എനിക്ക് മനസിലാക്കാമായിരുന്നു. എന്നാല്‍ അവര്‍ എന്താണ് ഇതുപോലൊരു തീരുമാനം എടുത്തത് എന്ന് എനിക്ക് വ്യക്തമല്ല. മെസിയുടെ പക്കല്‍ നിന്ന് എന്റെ അടര്‍ത്തി മാറ്റാന്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാവും. മെസിയുമായി എനിക്കുള്ള നല്ല അടുപ്പം അവരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടാവും, സുവാരസ് പറഞ്ഞു. 

എനിക്കൊപ്പം ഇത്രയും അടുത്ത് മെസി നില്‍ക്കരുത് എന്നായിരിക്കും അവര്‍ ആഗ്രഹിച്ചത്. പിച്ചില്‍ ഞങ്ങള്‍ പരസ്പരം നോക്കി കൊണ്ടിരിക്കും എപ്പോഴും. അത് ടീമിന്റെ നല്ലതിന് വേണ്ടിയാണ്. മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മെസി കളിക്കണം എന്നും അവര്‍ ആഗ്രഹിച്ചിട്ടുണ്ടാവും. അതല്ലാതെ മറ്റൊരു കാരണവും ഞാന്‍ കാണുന്നില്ല.

ഈ സീസണിന്റെ തുടക്കത്തില്‍ ബാഴ്‌സ എന്നോട് പെരുമാറിയതാണ് ഏറെ വേദനിപ്പിക്കുന്നത്. പ്രയാസമേറിയ ദിനങ്ങളായിരുന്നു അത്. ആ ഘട്ടത്തില്‍ ഞാന്‍ കരഞ്ഞു. എന്റെ പ്രശ്‌നത്തില്‍ പരിഹാരം അന്വേഷിക്കുകയാണെന്ന ക്ലബിന്റെ സന്ദേശം എന്നെ വേദനിപ്പിച്ചു. കാര്യങ്ങള്‍ അവര്‍ കൈകാര്യം ചെയ്ത വിധം ഹൃദയം തകര്‍ക്കുന്നതായിരുന്നു, ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ സുവാരസ് പറഞ്ഞു. 

ബാഴ്‌സക്ക് വേണ്ടിയുള്ള ഗോള്‍ വേട്ടയില്‍ 198 ഗോളുകളോടെ മൂന്നാമത് നില്‍ക്കുന്ന താരമാണ് സുവാരസ്. 6 വര്‍ഷത്തെ ബാഴ്‌സ കരിയറിന് ഇടയില്‍ നാല് വട്ടം ബാഴ്‌സ ലാ ലീഗ കിരീടത്തില്‍ മുട്ടമിട്ടു. 2015ല്‍ ചാമ്പ്യന്‍സ് ലീഗിലും. 2020-21 സീസണിന്റെ തുടക്കത്തില്‍ ബാഴ്‌സയുടെ അതൃപ്തിയെ തുടര്‍ന്ന് ഫ്രീ ട്രാന്‍സ്ഫര്‍ ആയി സുവാരസ് അത്‌ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com