2010ലും ശോകമായിരുന്നു, എന്നിട്ടും കിരീടം ചൂടി; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇപ്പോഴും തള്ളി കളയാനാവില്ല

2010ല്‍ സമാനമായ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിന്നിരുന്നു. അന്ന് കിരീടവും ചൂടിയാണ് ധോനിയും കൂട്ടരും സീസണ്‍ അവസാനിപ്പിച്ചത്
2010ലും ശോകമായിരുന്നു, എന്നിട്ടും കിരീടം ചൂടി; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇപ്പോഴും തള്ളി കളയാനാവില്ല

ദുബായ്: ഏഴ് കളിയില്‍ നിന്ന് 5 തോല്‍വി എന്ന നിലയിലേക്ക് തകര്‍ന്ന് നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചു വരവ് അസാധ്യമാവും എന്ന നിലയിലാണ് വിലയിരുത്തലുകള്‍. എന്നാല്‍ 2010ല്‍ സമാനമായ സാഹചര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിന്നിരുന്നു. അന്ന് കിരീടവും ചൂടിയാണ് ധോനിയും കൂട്ടരും സീസണ്‍ അവസാനിപ്പിച്ചത്. 

2010ല്‍ ആദ്യ കളി തോറ്റായിരുന്നു ചെന്നൈയുടെ തുടക്കം. എന്നാല്‍ പിന്നെ വന്ന രണ്ടി കളിയിലും ജയം പിടിച്ചു. മൂന്നാമത്തെ കളിയില്‍ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ സൂപ്പര്‍ ഓവര്‍. സൂപ്പര്‍ ഓവറില്‍ ചെന്നൈക്ക് തോല്‍വി. സീസണിലെ 5,6,7 കളികളില്‍ തോറ്റ ചെന്നൈ എട്ടാമത്തെ കളിയില്‍ ബാംഗ്ലൂരിനെതിരെ ജയിച്ച് തിരിച്ചെത്തി. പിന്നേയും രണ്ട് തുടര്‍ ജയങ്ങള്‍. 

എന്നാല്‍ സീസണിലെ 11ാമത്തെ കളിയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് തോറ്റു. തൊട്ടടുത്ത കളിയില്‍ കൊല്‍ക്കത്തക്കെതിരെ ജയം. പിന്നാലെ തോല്‍വി...എന്നില്‍ ബാക്കിയുള്ള മൂന്ന് കളിയിലും ചെന്നൈ ജയം പിടിച്ചു. 2010ല്‍ 14 കളിയില്‍ നിന്ന് ചെന്നൈക്ക് ഏഴ് ജയവും ഏഴ് തോല്‍വിയും. 

അന്നത്തേതിന് സമാനമായ പോക്കാണ് ചെന്നൈ ഈ സീസണിലും നടത്തുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇനിയും ഏഴ് മത്സരങ്ങള്‍ കൂടി ചെന്നൈക്ക് മുന്‍പിലുണ്ട്. എന്നാല്‍ അന്നത്തെ കരുത്ത് ചെന്നൈക്ക് ഇപ്പോഴും ഉണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബൗളര്‍മാര്‍ എതിരാളികളെ പിടിച്ചു നിര്‍ത്തുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ ചെന്നൈക്ക് പ്രതീക്ഷക്ക് വക നല്‍കുന്ന കാര്യങ്ങളില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com