തകര്‍ന്നു പോയി! രണ്ട് റണ്‍സ് തോല്‍വി ഉലച്ചതായി മാക്‌സ്‌വെല്‍

5 പന്തില്‍ നിന്ന് 10 റണ്‍സ് നേടി മാക്‌സ് വെല്‍ ക്രീസില്‍ ഉണ്ടായിരുന്നെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല
തകര്‍ന്നു പോയി! രണ്ട് റണ്‍സ് തോല്‍വി ഉലച്ചതായി മാക്‌സ്‌വെല്‍

അബുദാബി: ഐപിഎല്‍ പതിമൂന്നാം സീസണില്‍ പഞ്ചാബ് 7 കളി പിന്നിടുമ്പോള്‍ വലിയ സമ്മര്‍ദത്തിലാണ് ഓള്‍ റൗണ്ടര്‍ മാക്‌സ്‌വെല്‍. ഇതുവരെ ഫോമിലേക്ക് എത്താന്‍ മാക്‌സ്‌വെല്ലിന് കഴിഞ്ഞിട്ടില്ല. കൊല്‍ക്കത്തക്കെതിരെ നേരിയ വ്യത്യാസത്തില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി വരികയാണ് മാക്‌സ്‌വെല്‍ ഇപ്പോള്‍. 

കൊല്‍ക്കത്തക്കെതിരെ രണ്ട് റണ്‍സിന് തോല്‍വി വഴങ്ങിയതിന് പിന്നാലെ തകര്‍ന്നു പോയെന്ന് പറഞ്ഞാണ് മാക്‌സ്‌വെല്‍ ട്വിറ്ററില്‍ എത്തിയത്. 5 പന്തില്‍ നിന്ന് 10 റണ്‍സ് നേടി മാക്‌സ് വെല്‍ ക്രീസില്‍ ഉണ്ടായിരുന്നെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. 

മോം ഫോമില്‍ തുടരുന്ന മാക്‌സ്‌വെല്ലിനെ ടീമില്‍ നിന്ന് പുറത്താക്കുന്ന മുറവിളി ശക്തമാവുന്നതിന് ഇടയിലാണ് നേരിയ വ്യത്യാസത്തില്‍ പഞ്ചാബ് തോല്‍വിയിലേക്ക് വീണത്. സുനില്‍ നരെയ്ന്‍ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സ് ആണ് പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയത്. എന്നാല്‍ ആദ്യ ഡെലിവറിയില്‍ മിഡ് ഓണിലേക്ക് കളിച്ച് രണ്ട് റണ്‍സ് നേടിയ മാക്‌സ്‌വെല്ലിന് പിന്നത്തെ ഡെലിവറിയില്‍ റണ്‍സ് കണ്ടെത്താനായില്ല. 

മൂന്നാമത്തെ പന്ത് മാക്‌സ്‌വെല്‍ റിവേഴ്‌സ് സ്വീപ് കളിച്ച് ബൗണ്ടറി കടത്തി. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയത് 6 റണ്‍സ്. എന്നാല്‍ നാല് റണ്‍സ് നേടാനാണ് മാക്‌സ്‌വെല്ലിന് കഴിഞ്ഞത്. ഇതോടെ രണ്ട് റണ്‍സ് തോല്‍വിയിലേക്ക് പഞ്ചാബ് വീണു. പിന്നാലെയാണ് മാക്‌സ്‌വെല്‍ ട്വീറ്റുമായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com