മന്ദാനയും, ഹര്‍മന്‍പ്രീതും, മിതാലിയും നയിക്കും; ഓസീസ് താരങ്ങളില്ല; വുമണ്‍ ടി20 ചലഞ്ചിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ 

നവംബര്‍ 4 മുതല്‍ 9 വരെ യുഎഇയിലാണ് ടൂര്‍ണമെന്റ്. വനിതാ ബിഗ് ബാഷ് ലീഗിനെ തുടര്‍ന്ന് ഓസീസ് താരങ്ങള്‍ ടൂര്‍ണമെന്റിന് ഇല്ല
മന്ദാനയും, ഹര്‍മന്‍പ്രീതും, മിതാലിയും നയിക്കും; ഓസീസ് താരങ്ങളില്ല; വുമണ്‍ ടി20 ചലഞ്ചിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ 

ന്യൂഡല്‍ഹി: നവംബറില്‍ നടക്കുന്ന വനിതാ ടി20 ചലഞ്ചിനുള്ള സംഘത്തെ പ്രഖ്യാപിച്ച് ബിസിസിഐ. സ്മൃതി മന്ദാന(സൂപ്പര്‍നോവാസ്), ഹര്‍മന്‍പ്രീത് കൗര്‍(ട്രെയ്ല്‍ബ്ലേസേഴ്‌സ്),മിതാലി രാജ്(വെലോസിറ്റി) എന്നിവരാണ് മൂന്ന് ടീമുകളെ നയിക്കുന്നത്. 

നവംബര്‍ 4 മുതല്‍ 9 വരെ യുഎഇയിലാണ് ടൂര്‍ണമെന്റ്. വനിതാ ബിഗ് ബാഷ് ലീഗിനെ തുടര്‍ന്ന് ഓസീസ് താരങ്ങള്‍ ടൂര്‍ണമെന്റിന് ഇല്ല. ജെമിമ സൂപ്പര്‍നോവാസിന്റെ ഉപനായിക ആവുമ്പോള്‍ ദീപ്തി ശര്‍മയാണ് ഹര്‍മന്‍പ്രീതിന് സഹായവുമായി എത്തുക. വേദാ കൃഷ്ണമൂര്‍ത്തിയാണ് വെലോസിറ്റിയുടെ ഉപനായിക. ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ ചമരി അട്ടപ്പട്ടു, ശശികല സിരിവര്‍ധനെ, വിന്‍ഡിസിന്റെ ഷകേര സെല്‍മന്‍, സൗത്ത് ആഫ്രിക്കയുടെ അയബോങ് ഖാക എന്നിവരാണ് സൂപ്പര്‍ നോവയിലെ വിദേശ താരങ്ങള്‍. 

ബംഗ്ലാദേശിന്റെ സല്‍മാ ഖാതുന്‍, ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോണ്‍, തായ്‌ലാന്‍ഡിന്റെ നഥാകന്‍ ചാന്തം, വിന്‍ഡിസിന്റെ ഡിയാന്‍ട്ര ഡോട്ടിന്‍ എന്നിവരാണ്  ട്രെയ്ല്‍ബ്ലേസേഴ്‌സിലെ വിദേശ താരങ്ങള്‍. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ വ്യാട്ട് ന്യൂസിലാന്‍ഡിന്റെ ലേ കാസ്‌പെറക്, സൗത്ത് ആഫ്രിക്കയുെ സുനെ ലുസ്, ബംഗ്ലാദേശിന്റെ ജഹനാര അലം എന്നിവര്‍ മിഥാലി രാജിന്റെ ടീമിലേക്ക് വരുന്നു. 

സൂപ്പര്‍നോവാസ്- ഹര്‍മന്‍പ്രീത് കൗര്‍, ജെമിമ, ചമരി അട്ടപ്പട്ടു, പ്രിയ പൂനിയ, അനുജ പാടില്‍, രാധാ യാദവ്, താനിയ ഭാട്ടിയ, ശശികല സിരിവര്‍ധെനെ, പൂനം യാദവ്, ഷകെര സെല്‍മന്‍, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാക്കര്‍, അയുഷി സോനി, അയബോങ് ഖാക, മുസ്‌കന്‍ മാലിക്

ട്രെയ്ല്‍ബ്ലേഴ്‌സേഴ്- സ്മൃതി മന്ദാന, ദീപ്തി ശര്‍മ, പൂനം റൗട്ട്, റിച്ച ഘോഷ്, ഡി ഹേമലത, നസ്ഹത് പര്‍വീണ്‍, രാജേശ്വരി ഗയ്കവാദ്, ഹര്‍ലീന്‍ ഡിയോള്‍, ജുലന്‍ ഗോസ്വാമി, സിമാറന്‍ ദി ബഹദൂര്‍, സല്‍മാ ഖാതുന്‍, സോഫി എക്‌സ്റ്റോണ്‍, നതാഖന്‍ ചാന്തം, ഡിയാന്‍ഡ്ര ഡോട്ടിന്‍, കാശ്വീ ഗൗതം

വെലോസിറ്റി-മിതാലി രാജ്, വേദാ കൃഷ്ണമൂര്‍ത്തി, ഷഫലി വെര്‍മ, സുഷ്മ വെല്‍മ, എക്താ ബിഷ്ട്, മന്‍സി ജോഷി, ശിഖ പാണ്ഡേ, ദേവിക വൈദ്യ, സുശ്രീ, മനാലി ദക്ഷിനി, ലേ കാസ്‌പെറെക്, ഡാനിയല്‍ വ്യാട്ട്, സുനേ ലൂസ്, ജനാര അലം, എം അനഘ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com