രക്ഷപെട്ടത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍, വൈഡായി എറിയരുതായിരുന്നു; പിഴവ് പറ്റിയെന്ന് സുനില്‍ നരെയ്ന്‍

തലനാരിഴക്ക് മാക്‌സ് വെല്ലിന്റെ ഷോട്ട് സിക്‌സ് പോവാതിരുന്നതോടെ കൊല്‍ക്കത്ത രണ്ട് റണ്‍സിന്റെ ജയം പിടിച്ചു
രക്ഷപെട്ടത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍, വൈഡായി എറിയരുതായിരുന്നു; പിഴവ് പറ്റിയെന്ന് സുനില്‍ നരെയ്ന്‍

അബുദാബി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ എറിഞ്ഞ അവസാന പന്തില്‍ പിഴവ് പറ്റിയതായി കൊല്‍ക്കത്ത സ്പിന്നര്‍ സുനില്‍ നരെയ്ന്‍. അവസാന പന്തില്‍ 7 റണ്‍സ് ആണ് പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയത്. എന്നാല്‍ തലനാരിഴക്ക് മാക്‌സ് വെല്ലിന്റെ ഷോട്ട് സിക്‌സ് പോവാതിരുന്നതോടെ കൊല്‍ക്കത്ത രണ്ട് റണ്‍സിന്റെ ജയം പിടിച്ചു. 

അവസാന ഡെലിവറി മാക്‌സ് വെല്ലിന് വൈഡായി എറിഞ്ഞത് തെറ്റായ തീരുമാനമായിരുന്നു എന്നാണ് സുനില്‍ നരെയ്ന്‍ പറയുന്നത്. വൈഡ് ആയിട്ട് എറിയാനോ, അതല്ലെങ്കില്‍ എത്രയും ക്ലോസ് ആക്കാന്‍ പറ്റുമോ അത്രയും ക്ലോസ് ആക്കാനുമായിരുന്നു ആലോചന. ഒരു നിമിഷം അത് സിക്‌സ് ആണെന്ന് ഞാന്‍ കരുതി, എനിക്ക് തെറ്റ് പറ്റിയതായും. എനിക്ക് പറ്റുന്ന പോലെ നന്നായി ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. നന്നായി വന്നാല്‍ ടീമിന് അത് ഗുണം ചെയ്യും, നരെയ്ന്‍ പറഞ്ഞു. 

ആ സമയം ഞാന്‍ സമ്മര്‍ദത്തില്‍ ആയിരുന്നില്ല. എങ്ങനെയാണോ ഞാന്‍ അതുപോലെയായിരുന്നു. ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്യുക ബുദ്ധിമുട്ടാണ്. എന്നാല്‍ ആര്‍ക്കും ചെയ്യാവുന്ന ഒന്നുമാണ്. ഇന്ന് അത് ഞാനായിരുന്നു. നാളെ അത് മറ്റൊരാളായിരിക്കും, നരെയ്ന്‍ പറഞ്ഞു. നരെയ്ന്‍ എറിഞ്ഞ 18ാം ഓവര്‍ ആണ് കളി പഞ്ചാബിന്റെ കൈകളില്‍ നിന്ന് തട്ടിയെടുത്തത്.

തന്റെ മൂന്നാമത്തെ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് നരെയ്ന്‍ വഴങ്ങിയത്. 165 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് മികച്ച നിലയില്‍ കളിച്ചെങ്കിലും അവസാന ഓവറുകളില്‍ കളി കയ്യില്‍ നിന്ന് പോയി. ഒടുവില്‍ അവസാന പന്തില്‍ 7 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ മാക്‌സ് വെല്ലിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിനാണ് ബൗണ്ടറി ലൈന്‍ തൊടാതിരുന്നത്. അത് സിക്‌സായിരുന്നു എങ്കില്‍ മറ്റൊരു സൂപ്പര്‍ ഓവര്‍ പോരിലേക്ക് എത്തിയാനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com