'ആറ് കൂറ്റന്‍ സിക്‌സുകള്‍, 33 പന്തില്‍ 73 റണ്‍സ്'- കൊല്‍ക്കത്തയെ അടിച്ചു പറത്തി ഡിവില്ല്യേഴ്‌സ്; നൈറ്റ്‌റൈഡേഴ്‌സിന് ജയിക്കാന്‍ 195 റണ്‍സ്

'ആറ് കൂറ്റന്‍ സിക്‌സുകള്‍, 33 പന്തില്‍ 73 റണ്‍സ്'- കൊല്‍ക്കത്തയെ അടിച്ചു പറത്തി ഡിവില്ല്യേഴ്‌സ്; നൈറ്റ്‌റൈഡേഴ്‌സിന് ജയിക്കാന്‍ 195 റണ്‍സ്

'ആറ് കൂറ്റന്‍ സിക്‌സുകള്‍, 33 പന്തില്‍ 73 റണ്‍സ്'- കൊല്‍ക്കത്തയെ അടിച്ചു പറത്തി ഡിവില്ല്യേഴ്‌സ്; നൈറ്റ്‌റൈഡേഴ്‌സിന് ജയിക്കാന്‍ 195 റണ്‍സ്

ഷാര്‍ജ: ബാറ്റെടുത്തവരെല്ലാം കൂറ്റനടികളുമായി കളം നിറഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അടിച്ചെടുത്തത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ്. 

ടോസ് നേടി ബാംഗ്ലൂര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന ഓപണിങ് സഖ്യം അവര്‍ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 67 റണ്‍സ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 67ല്‍ നില്‍ക്കേ ദേവ്ദത്തും 94ല്‍ നില്‍ക്കെ ഫിഞ്ചും മടങ്ങി. ദേവ്ദത്ത് 23 പന്തില്‍ 32 റണ്‍സും ഫിഞ്ച് 37 പന്തില്‍ 47 റണ്‍സും കണ്ടെത്തി. 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കോഹ്‌ലി- ഡിവില്ല്യേഴ്‌സ് സഖ്യമാണ് ബാംഗ്ലൂരിനെ 194ല്‍ എത്തിച്ചത്. ഡിവില്ല്യേഴ്‌സായിരുന്നു ഏറ്റവും അപകടകാരി. കൊല്‍ക്കത്ത ബൗളര്‍മാരെ ഡിവില്ല്യേഴ്‌സ് അടിച്ചു പരത്തുകയായിരുന്നു. കോഹ്‌ലിയെ കാഴ്ചക്കാരനാക്കിയായിരുന്നു എബിഡിയുടെ താണ്ഡവം. 

ആറ് സിക്‌സും അഞ്ച് ഫോറും സഹിതം ഡിവില്ല്യേഴ്‌സ് 33 പന്തില്‍ 73 റണ്‍സാണ് വാരിയത്. ആന്ദ്രെ റസ്സലാണ് ഡിവില്ല്യേഴ്‌സിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞത്. താരം നാലോവറില്‍ വഴങ്ങിയത് 51 റണ്‍സ്!

പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഡിവില്ല്യേഴ്‌സ്- കോഹ്‌ലി സഖ്യം 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കോഹ്‌ലി 28 പന്തില്‍ 33 റണ്‍സ് കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com