'എതിരാളികളെ എല്ലാം കടത്തി വെട്ടണം; ഒരടി പിന്നോട്ടില്ല'- ലക്ഷ്യം തുറന്ന് പറഞ്ഞ് രോഹിത്

'എതിരാളികളെ എല്ലാം കടത്തി വെട്ടണം; ഒരടി പിന്നോട്ടില്ല'- ലക്ഷ്യം തുറന്ന് പറഞ്ഞ് രോഹിത്
rohit
rohit

ദുബായ്: ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആധികാരിക വിജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ഇപ്പോഴിതാ ടീമിന്റെ മുന്നിലുള്ള സാധ്യതകളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീമിന്റെ മുന്നോട്ടുള്ള പോക്ക് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്ന മുന്നറിയിപ്പാണ് ക്യാപ്റ്റന്‍ നല്‍കുന്നത്.

'ഞങ്ങള്‍ ഇതുവരെ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. വെല്ലുവിളികള്‍ കൂടിയ മത്സരങ്ങളാണ് ഇനി വരാനിരിക്കുന്നത്. എല്ലാ ടീമുകളും മുന്നിലെത്താനുള്ള കഠിന ശ്രമം നടത്തും. അവരെയെല്ലാം പിന്നിലാക്കുകയാണ് ടീമിന്റെ ലക്ഷ്യം- രോഹിത് വ്യക്തമാക്കി. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട വീഡിയോയിലാണ് രോഹിത് ടീമിന്റെ മുന്നോട്ടുള്ള സാധ്യതകളെക്കുറിച്ച് പറഞ്ഞത്.

ടീം ഒന്നടങ്കമെടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായി മൈതാനത്ത് നടപ്പാക്കുന്നതായി രോഹിത് പറയുന്നു. ഇനി വരാനുള്ള ഏഴ് മത്സരങ്ങള്‍ നിര്‍ണായകമാണ്. അതിലാണ് ടീമിന്റെ ശ്രദ്ധ മുഴുവന്‍. അതേസമയം തന്നെ ഓരോ മത്സരങ്ങളും സ്വയം ആസ്വദിച്ച് കളിക്കാനും ശ്രദ്ധിക്കുന്നു. വളരെ കടുപ്പമേറിയ മത്സരങ്ങളുള്ള ടൂര്‍ണമെന്റമാണിത്. അതിനാല്‍ തന്നെ ആസ്വദിച്ച് കളിക്കുക എന്നത് പ്രധാനമാണെന്നും രോഹിത് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനായി 150 ഐപിഎല്‍ പോരാട്ടങ്ങളില്‍ കളിച്ചതിന്റെ ആഹ്ലാദവും രോഹിത് പങ്കിട്ടു. മഹത്തായ യാത്രയാണ് ഇതെന്ന് രോഹിത് പറഞ്ഞു. ടീമിനൊപ്പം തുടരുന്നതില്‍ വളരെയധികം സന്തുഷ്ടനാണ്. പിന്തുണ നല്‍കുന്ന ടീമംഗങ്ങളയെല്ലാം അഭിനന്ദിക്കുന്നതായും രോഹിത് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com