കളിക്ക് മുൻപ് ഡൽഹിയുടെ സ്കോർ പ്രവചിച്ച് മുംബൈ! ഒത്തുകളിയെന്ന് ആരോപണം; ഐപിഎല്ലിൽ പുതിയ വിവാദം

കളിക്ക് മുൻപ് ഡൽഹിയുടെ സ്കോർ പ്രവചിച്ച് മുംബൈ! ഒത്തുകളിയെന്ന് ആരോപണം; ഐപിഎല്ലിൽ പുതിയ വിവാദം
കളിക്ക് മുൻപ് ഡൽഹിയുടെ സ്കോർ പ്രവചിച്ച് മുംബൈ! ഒത്തുകളിയെന്ന് ആരോപണം; ഐപിഎല്ലിൽ പുതിയ വിവാദം

ദുബായ്: ഐപിഎല്ലിൽ ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ് – മുംബൈ ഇന്ത്യൻസ് മത്സരം ഒത്തുകളിയാണെന്ന സംശയവുമായി ആരാധകർ. മത്സരത്തിന് തൊട്ടുമുൻപ് മുംബൈ ഇന്ത്യൻസ് ഇട്ട ഒരു ട്വീറ്റ് വിവാദമായതോടെയാണ് ആരാധകർ സംശയമുന്നയിച്ച് രം​ഗത്തെത്തിയത്.

അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് ആരംഭിക്കും മുൻപേ അവരുടെ സ്കോർ പ്രവചിച്ചാണ് മുംബൈ ഇന്ത്യൻസ് വിവാദത്തിപ്പെട്ടത്. അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും ഇന്നിങ്സ് പൂർത്തിയാകുമ്പോൾ പ്രവചിച്ച സ്കോറിന് ഒരു റൺ മാത്രം അകലെ ഡൽഹി എത്തുകയും ചെയ്തു! ഇതോടെയാണ് മത്സരത്തിന് നേരെ സംശയത്തിന്റെ മുനകൾ നീണ്ടത്.

മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹി ബാറ്റിങ് തുടങ്ങും മുൻപേ, ട്രെന്റ് ബോൾട്ടിനൊപ്പം ന്യൂബോൾ പങ്കുവയ്ക്കുന്നത് ജയിംസ് പാറ്റിൻസനാണെന്ന് വ്യക്തമാക്കി മുംബൈ ഇന്ത്യൻസ് പോസ്റ്റ് ചെയ്ത ട്വീറ്റാണ് വിവാദമായത്. ഇതിനൊപ്പം ഡൽഹി ക്യാപിറ്റൽസ് – 163/5 (19.5) എന്നാണ് മുംബൈ ട്വീറ്റ് ചെയ്തത്. അബദ്ധം മനസ്സിലാക്കി ഉടൻ ഈ ട്വീറ്റ് നീക്കുകയും ചെയ്തു.

ബാറ്റിങ് ആരംഭിച്ച ഡൽഹി ശിഖർ ധവാൻ സീസണിലാദ്യമായി നേടിയ അർധ സെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത 20 ഓവറിൽ നേടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്! മുംബൈ അബദ്ധത്തിൽ പ്രവചിച്ച സ്കോറിന് തൊട്ടടുത്ത്! 19.5 ഓവറിൽ അഞ്ചിന് 163 റൺസ് എന്നാണ് മുംബൈ ട്വീറ്റ് ചെയ്തതെങ്കിൽ, ഡൽഹിയുടെ ഫൈനൽ സ്കോർ 10 ഓവറിൽ നാലിന് 162 റൺസ്! എന്നായിരുന്നു.

തൊട്ടു മുൻപു നടന്ന ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയ സ്കോർ അബദ്ധത്തിൽ മുംബൈ ഇന്ത്യൻസ് ട്വീറ്റ് ചെയ്തതാണെന്ന് കരുതുന്നു. ഈ മത്സരത്തിൽ രാജസ്ഥാൻ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്.

എന്തായാലും പ്രവചനം ഏറെക്കുറെ കൃത്യമായതോടെ മുംബൈ ഡിലീറ്റ് ചെയ്ത ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും ഫൈനൽ സ്കോറിന്റെ സ്ക്രീൻ ഷോട്ടും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ സഹിതമാണ് ഒത്തുകളി ആരോപണം പലരും ഉന്നയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com