'ക്രിക്കറ്റിന് നിങ്ങളെ തിരികെ വേണം', മടങ്ങി വരാന്‍ ആവശ്യപ്പെട്ട് രവി ശാസ്ത്രി 

സൗത്ത് ആഫ്രിക്കന്‍ മുന്‍ താരത്തോട് വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് മടങ്ങി എത്താന്‍ ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി
'ക്രിക്കറ്റിന് നിങ്ങളെ തിരികെ വേണം', മടങ്ങി വരാന്‍ ആവശ്യപ്പെട്ട് രവി ശാസ്ത്രി 

മുംബൈ: കൊല്‍ക്കത്തക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്‌സോടെ വീണ്ടും ക്രിക്കറ്റ് ലോകത്ത് സംസാര വിഷയമായിരിക്കുകയാണ് ഡിവില്ലിയേഴ്‌സ്. ഈ സമയം സൗത്ത് ആഫ്രിക്കന്‍ മുന്‍ താരത്തോട് വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് മടങ്ങി എത്താന്‍ ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. 

നിങ്ങളുടെ മടങ്ങി വരവ് ക്രിക്കറ്റിന് ആവശ്യാണ്. വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെ എത്തണം. അത് കളിക്ക് ഗുണം ചെയ്യും. കഴിഞ്ഞ രാത്രി നമ്മള്‍ കണ്ടത് വിശ്വസിക്കാനാവാത്ത ഒന്നാണ്. പുത്തനുണര്‍വ് നല്‍കുന്ന അനുഭവമാണ് നല്‍കിയത്, ട്വിറ്ററില്‍ രവി ശാസ്ത്രി കുറിച്ചു. 

2018 മെയിലാണ് ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. കൊല്‍ക്കത്തക്കെതിരെ 33 പന്തിലാണ് 73 റണ്‍സ് അടിച്ചെടുത്തത്. അഞ്ച് ഫോറും ആറ് സിക്‌സും ഡിവില്ലിയേഴ്‌സിന്റെ ബാറ്റില്‍ നിന്ന് വന്നു. ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ബലത്തിലാണ് ആര്‍സിബി 194 എന്ന ടോട്ടലിലേക്ക് എത്തിയത്. കളിയില്‍ ആര്‍സിബി 82 റണ്‍സിന്റെ ജയം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com