ലിസ്ബന്: പോര്‍ച്ചുഗീസ് നായകനും യുവന്റസ് സൂപ്പര്‍ താരവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷനാണ് താരത്തിന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് വ്യക്തമാക്കിയത്.
ഇതോടെ നാളെ നടക്കുന്ന സ്വീഡനെതിരായ യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ താരത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല. താരത്തിന് ലക്ഷണങ്ങളൊന്നും ഇല്ലെന്നും ക്രിസ്റ്റ്യാനോ ഐസൊലേഷനിലാണെന്നും ഫെഡറേഷന് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ