ഡിവില്ലിയേഴ്‌സ് അല്ല, മാന്‍ ഓഫ് ദി മാച്ച് ആവേണ്ടിയിരുന്നത് ചഹല്‍; കണക്കുകളില്‍ ചൂണ്ടി സ്റ്റോക്ക്‌സ്‌

ഡിവില്ലിയേഴ്‌സ് അല്ല, മാന്‍ ഓഫ് ദി മാച്ച് ആവേണ്ടിയിരുന്നത് ചഹല്‍; കണക്കുകളില്‍ ചൂണ്ടി സ്റ്റോക്ക്‌സ്‌

കൊല്‍ക്കത്തയെ ആര്‍സിബി 82 റണ്‍സിന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് സ്റ്റോക്ക്‌സിന്റെ വാക്കുകള്‍


 
ഷാര്‍ജ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ആര്‍സിബിയുടെ കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ആവേണ്ടിയിരുന്നത് സ്പിന്നര്‍ യുസ് വേന്ദ്ര ചഹലെന്ന് രാജസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്. കൊല്‍ക്കത്തയെ ആര്‍സിബി 82 റണ്‍സിന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് സ്റ്റോക്ക്‌സിന്റെ വാക്കുകള്‍. 

ബാറ്റ്‌സ്മാന്മാരുടെ കളിയില്‍ ഇവിടെ ചഹലിനാണ് മാന്‍ ഓഫ് ദി മാച്ച് ലഭിക്കേണ്ടിയിരുന്നത്. ഷാര്‍ജയിലായിട്ടും ഈ ഫിഗറിലേക്ക് ചഹലിന് എത്താനായെന്നതാണ് പ്രത്യേകത, സ്റ്റോക്ക്‌സ് ട്വിറ്ററില്‍ കുറിച്ചു. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയാണ് ചഹല്‍ ഒരു വിക്കറ്റ് വീഴ്ത്തിയത്. 

195 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയെ 20 ഓവറില്‍ 112 റണ്‍സിലേക്ക് ബാംഗ്ലൂര്‍ ഒതുക്കി. ക്രിസ് മോറിസും, വാഷിങ്ടണ്‍ സുന്ദറും ഇവിടെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എന്നാല്‍ ചഹലിന്റേതായിരുന്നു നിര്‍ണായക പ്രകടനം എന്നാണ് സ്റ്റോക്ക്‌സ് പറയുന്നത്. 

ടോസ് നേടിയ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടാണ് തുണയായത്. 33 പന്തില്‍ നിന്നാണ് 5 ഫോറും ആറ് സിക്‌സും പറത്തി ഡിവില്ലിയേഴ്‌സ് 73 റണ്‍സ് നേടി പുറത്താവാതെ നിന്നത്. ഡിവില്ലിയേഴ്‌സ് ആണ് മാന്‍ ഓഫ് ദി മാച്ച് ആയത്. കൊല്‍ക്കത്തയുടെ ബൗളിങ് നിരയില്‍ പ്രസിദ്ധ് കൃഷ്ണ, റസല്‍ എന്നിവരാണ് കൂടുതല്‍ പ്രഹരം ഏറ്റുവാങ്ങിയത്. 

കൊല്‍ക്കത്ത നിരയില്‍ നന്നായി പന്തെറിഞ്ഞത് വരുണ്‍ ചക്രവര്‍ത്തിയും. വിക്കറ്റ് നേടാനായില്ലെങ്കിലും 4 ഓവറില്‍ 25 റണ്‍സ് മാത്രമാണ് വരുണ്‍ ചക്രവര്‍ത്തി വിട്ടുകൊടുത്തത്. ബാംഗ്ലൂര്‍ ബൗളിങ് നിരയില്‍ രണ്ട് പേരുടെ ഇക്കണോമി മാത്രമാണ് എട്ടിന് മുകളിലെത്തിയത്. മുഹമ്മദ് സിറാജിന്റേയും, ഇസുറു ഉദനയുടേയും. എന്നാല്‍ ബാംഗ്ലൂരിനായി പന്തെറിഞ്ഞ ആറ് ബൗളര്‍മാര്‍ക്കും വിക്കറ്റ് വീഴ്ത്താനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com