'ധോനി തന്നെ രാജാവ്'- ടി20 കാ കിങ് പട്ടം സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍

'ധോനി തന്നെ രാജാവ്'- ടി20 കാ കിങ് പട്ടം സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍
'ധോനി തന്നെ രാജാവ്'- ടി20 കാ കിങ് പട്ടം സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍

മുംബൈ: ടി20 ക്രിക്കറ്റ് ഫോര്‍മാറ്റിലെ രാജാവായി മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോനി തിരഞ്ഞെടുക്കപ്പെട്ടു. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ടി20 കാ കിങ് പട്ടം ധോനി സ്വന്തമാക്കിയത്. ടി20 കാ കിങ് ആരാണെന്ന ചോദ്യവുമായി ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് റേഡിയോ ആയ സ്‌പോര്‍ട്‌സ് ഫ്‌ളാഷെസാണ് സര്‍വേ നടത്തിയത്. 

വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ 12 ലക്ഷം പേര്‍ സര്‍വേയില്‍ പങ്കെടുത്തു. ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 128 താരങ്ങളെ സര്‍വേയുടെ ഭാഗമായി തിരഞ്ഞെടുത്തു. വിവിധ വേദികളിലായി അരങ്ങേറിയ 127 ടി20 മത്സരങ്ങളും സര്‍വേയുടെ ഭാഗമായി വിലയിരുത്തി. ഇതെല്ലാം പരിശോധിച്ചായിരുന്നു സര്‍വേ. താരങ്ങളുടെ മുന്‍കാല പ്രകടനങ്ങളും നിലവില്‍ നടക്കുന്ന ഐപിഎല്ലിലെ അവരുടെ മൂല്യം സംബന്ധിച്ച് ക്രിക്കറ്റ് വിദഗ്ധരും മുന്‍ താരങ്ങളും നല്‍കിയ അഭിപ്രായങ്ങളും സര്‍വേയ്ക്ക് പരിഗണിച്ചു. 

32 ദിവസം നീണ്ടു നിന്ന ഒരു ക്രിക്കറ്റ് ലീഗിന്റെ രീതിയിലായിരുന്നു സര്‍വേയും മുന്നോട്ട് പോയത്. സെമിയില്‍ യുവരാജ് സിങും ധോനിയും നേര്‍ക്കുനേര്‍ വന്നു. രണ്ടാം സെമിയില്‍ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലായിരുന്നു. ഫൈനലില്‍ കോഹ്‌ലി- ധോനി നേര്‍ക്കുനേര്‍ വന്നു. ഒടുവില്‍ ധോനിയെ ടി20 കാ കിങായി ആരാധകര്‍ തിരഞ്ഞെടുത്തു. 

ധോനി ക്രിക്കറ്റിലെ ഇതാഹസമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ആരാധകര്‍ ഇപ്പോഴും എംഎസ് ധോനിയെ ക്രിക്കറ്റിന്റെ രാജാവായി കണക്കാക്കുന്നു. ഈ ഫലം കാണിക്കുന്നത് അതാണ്. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്- സ്‌പോര്‍ട്‌സ് ഫ്‌ളാഷെസ്‌
സ്ഥാപകന്‍ രാമന്‍ രഹെജ വ്യക്തമാക്കി. 

2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ധോനി ഈ വര്‍ഷം ഓഗസ്റ്റിലാണ് തന്റെ 15 വര്‍ഷം നീണ്ട കരിയറിന് തിരശ്ശീലയിട്ടത്. ധോനി ഇന്ത്യക്കായി 350 ഏകദിനങ്ങളും 90 ടെസ്റ്റുകളും 98 ടി20 മത്സരങ്ങളും കളിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com