എന്തുകൊണ്ട് സാം കറാനെ ചെന്നൈ ഓപ്പണറാക്കി? ധോനിയുടെ തന്ത്രം പവര്‍പ്ലേ അതിജീവിക്കാന്‍ 

എന്തുകൊണ്ട് സാം കറാന്‍ ഓപ്പണിങ്ങില്‍ എന്നതിന് ഉത്തരം ചെന്നൈ സൂപ്പര്‍ കിങ്‌സ് പവര്‍പ്ലേയില്‍ നേടിയ റണ്‍സ് നോക്കിയാല്‍ ലഭിക്കും
എന്തുകൊണ്ട് സാം കറാനെ ചെന്നൈ ഓപ്പണറാക്കി? ധോനിയുടെ തന്ത്രം പവര്‍പ്ലേ അതിജീവിക്കാന്‍ 

ദുബായ്: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചാണ് സാം കറാനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണിങ്ങില്‍ പരീക്ഷിച്ചത്. ഇന്നിങ്‌സിന്റെ ആദ്യ 3 ഓവറില്‍ വലഞ്ഞെങ്കിലും പിന്നാലെ തുടരെ ഫോറും സിക്‌സും കണ്ടെത്തി സാം കറാന്‍ തന്റെ ജോലി നിറവേറ്റി. എന്തുകൊണ്ട് സാം കറാന്‍ ഓപ്പണിങ്ങില്‍ എന്നതിന് ഉത്തരം ചെന്നൈ സൂപ്പര്‍ കിങ്‌സ് പവര്‍പ്ലേയില്‍ നേടിയ റണ്‍സ് നോക്കിയാല്‍ ലഭിക്കും. 

പവര്‍പ്ലേയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനേക്കാള്‍ കുറവ് വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത മറ്റൊരു ഐപിഎല്‍ ടീം ഇല്ല. കറാന്‍ ആവട്ടെ മധ്യ നിരയില്‍ 31 പന്തില്‍ നിന്ന് 68 റണ്‍സ് നേടി. തന്റെ ട്വന്റി20 കരിയറില്‍ ഇത് രണ്ടാമത്തെ മാത്രം തവണയാണ് സാം കറാന്‍ ഓപ്പണ്‍ ചെയ്യുന്നത്. 

ആദ്യ മൂന്ന് ഓവറില്‍ ടൈമിങ്ങില്‍ പിഴച്ച് സ്‌ട്രൈക്ക് ചെയ്യാന്‍ കറാന്‍ പ്രയാസപ്പെടുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ 15 പന്തില്‍ നിന്ന് 10 റണ്‍സ് എന്ന നിലയില്‍ പ്രതിരോധിച്ച് കളിക്കുകയായിരുന്നു കറാന്‍. എന്നാല്‍ നാലാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറും പറത്തി കറാന്‍ ഉഷാറായി. 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി അഞ്ചാം ഓവറില്‍ കറാന്‍ പുറത്തായെങ്കിലും പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ ചെന്നൈക്കായി. 

ജഗദീഷന് പകരം പീയുഷ് ചൗളയെയാണ് ചെന്നൈ ക്രീസില്‍ ഇറക്കിയത്. മുംബൈക്കെതിരെ സീസണിലെ തങ്ങളുടെ ആദ്യ മത്സരം കളിച്ചപ്പോള്‍ അഞ്ച് ബൗളര്‍മാരെയാണ് ചെന്നൈ ഇറക്കിയത്. എന്നാല്‍ സീസണിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ഏഴ് ബൗളര്‍മാരുമായാണ് ചെന്നൈ ഇറങ്ങിയത്. 

ഇത് നിര്‍ണായക ഘട്ടങ്ങളിലും, സെറ്റായ കളിക്കാര്‍ക്കെതിരേയും സ്‌പെഷ്യലിസ്റ്റ് ബൗളറെ ഉപയോഗിക്കാന്‍ ധോനിയെ തുണച്ചു. ആദ്യ ഏഴ് ഓവര്‍ സാം കറാനും, ദീപക് ചഹറും ചേര്‍ന്ന് എറിഞ്ഞു. 14ാം ഓവര്‍ വരെ ബ്രാവോക്ക് പന്ത് നല്‍കിയില്ല. ആദ്യം ഒരോവര്‍ മാത്രം എറിഞ്ഞ ചൗളയെ ധോനി 16ാം ഓവറില്‍ കൊണ്ടുവന്നു. ആ ഓവറില്‍ വില്യംസണിന് നേടാനായത് എട്ട് റണ്‍സ് മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com