ഒരൊറ്റ ഡെലിവറിയില്‍ രണ്ട് വട്ടം ഔട്ട്, വിചിത്ര പുറത്താകലിന് ഇരയായത് റാഷിദ് ഖാന്‍ 

ഹൈദരാബാദിന്റെ ഇന്നിങ്‌സിലെ 19ാം ഓവറിലെ അഞ്ചാമത്തെ ഡെലിവറിയിലാണ് വിചിത്ര സംഭവം
ഒരൊറ്റ ഡെലിവറിയില്‍ രണ്ട് വട്ടം ഔട്ട്, വിചിത്ര പുറത്താകലിന് ഇരയായത് റാഷിദ് ഖാന്‍ 

ദുബായ്: ഒരു ഡെലിവറിയില്‍ തന്നെ രണ്ട് വിധത്തില്‍ പുറത്തായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാന്‍. ഹൈദരാബാദിന്റെ ഇന്നിങ്‌സിലെ 19ാം ഓവറിലെ അഞ്ചാമത്തെ ഡെലിവറിയിലാണ് വിചിത്ര സംഭവം. 

ഷര്‍ദുളിന്റെ ലോ ഫുള്‍ടോസില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിക്കുകയായിരുന്നു റാഷിദ്. എന്നാല്‍ ലോങ് ഓണില്‍ ദീപക് ചഹറിന്റെ കൈകളില്‍ റാഷിദ് വന്നു വീണു. പക്ഷേ അതിന് മുന്‍പ് തന്നെ റാഷിദ് കളിയില്‍ ഔട്ടായിരുന്നു. ക്രീസ് ലൈനിന് വളരെ ഉള്ളിലേക്ക് കയറി നിന്ന റാഷിദിന്റെ കാലുകള്‍ ഷോട്ട് കളിക്കുന്നതിന് ഇടയില്‍ സ്റ്റംപ് ഇളക്കി. 

ഇതോടെ ലോങ് ഓണില്‍ ദീപക് ചഹറിന്റെ കൈകളില്‍ എത്തുന്നതിന് മുന്‍പ് റാഷിദ് ഹിറ്റ് വിക്കറ്റ് ആയി. 8 പന്തില്‍ നിന്ന് ഒരു ഫോറും ഒരു സിക്‌സും പറത്തി 14 റണ്‍സ് നേടിയാണ് റാഷിദ് ഖാന്‍ മടങ്ങിയത്. കളിയില്‍ ചെന്നൈ മുന്‍പില്‍ വെച്ച വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് നിശ്ചിത ഓവറില്‍ കണ്ടെത്തിയത് 147 റണ്‍സ് മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com