ഞാന്‍ പ്രയത്‌നിക്കുന്നുണ്ട്, പക്ഷേ...സ്ഥിരത ഇല്ലായ്മയുടെ കാരണം പറഞ്ഞ് മാക്‌സ്‌വെല്‍

'ഐപിഎല്ലില്‍ എനിക്ക് വ്യത്യസ്ത അനുഭവമാണ്. കാരണം, എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ ഒരു പ്രകടനം എന്നില്‍ നിന്ന് വരുന്നില്ല'
ഞാന്‍ പ്രയത്‌നിക്കുന്നുണ്ട്, പക്ഷേ...സ്ഥിരത ഇല്ലായ്മയുടെ കാരണം പറഞ്ഞ് മാക്‌സ്‌വെല്‍

ദുബായ്: ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെങ്കിലും തന്റെ ഭാഗത്ത് നിന്നുള്ള പ്രയത്‌നത്തില്‍ ഒരു കുറവുമില്ലെന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഈ വര്‍ഷം ബാറ്റിങ് പൊസിഷനിലെ അഞ്ചാം സ്ഥാനത്ത് ഇണങ്ങാന്‍ താന്‍ ശ്രമിക്കുകയാണെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. 

രണ്ട് മാസത്തേക്ക് മാത്രമായി നമ്മള്‍ ഒരുമിച്ച് ചേരുമ്പോള്‍ ടീം ബാലന്‍സ് അവിടെ ശരിയായി വരേണ്ടതുണ്ട്. ചില വെട്ടലുകളും തിരുത്തലുകളും വേണ്ടിവരും. പഞ്ചാബ് ടീം ഇപ്പോള്‍ ആ ബാലന്‍സിലേക്ക് എത്തുന്നതിന്റെ വക്കിലാണ്, ഓസീസ് ടീമില്‍ മികവ് കാണിക്കുമ്പോഴും ഐപിഎല്ലില്‍ മങ്ങി പോവുന്നതിന്റെ കാരണം ചൂണ്ടി മാക്‌സ്‌വെല്‍ പറഞ്ഞു.  

'ഐപിഎല്ലില്‍ എനിക്ക് വ്യത്യസ്ത അനുഭവമാണ്. കാരണം, എല്ലാവരും പ്രതീക്ഷിക്കുന്നത് പോലെ ഒരു പ്രകടനം എന്നില്‍ നിന്ന് വരുന്നില്ല. എന്നാല്‍ എന്റെ പരിശ്രമത്തിലോ, പരിശീലനത്തിലോ യാതൊരു കുറവും ഐപിഎല്ലില്‍ ഉണ്ടായിട്ടില്ല. 2014ല്‍ മികവ് കാണിച്ചെങ്കിലും ഐപിഎല്ലിലെ എന്റെ മികച്ച വര്‍ഷം 2017 ആയിരുന്നു.'

പഞ്ചാബിനൊപ്പം മാക്‌സ്‌വെല്ലിന്റെ ആദ്യ സീസണ്‍ 2014ലായിരുന്നു. പഞ്ചാബ് ഫൈനലില്‍ എത്തിയ ആ സീസണില്‍ 552 റണ്‍സ് ആണ് പഞ്ചാബ് അടിച്ചു കൂട്ടിയത്. 2017ല്‍ മാക്‌സ് വെല്‍ പഞ്ചാബിനെ നയിച്ച് എത്തി. അതാണ് തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് എന്നാണ് മാക്‌സ്‌വെല്‍ പറയുന്നത്. 

അന്ന് ക്യാപ്റ്റനായി നിന്ന്, നിരവധി വട്ടം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി, കൂടുതല്‍ പന്തെറിഞ്ഞ് മികവ് കാണിക്കാനായി. ഐപിഎല്ലിലെ എന്റെ മികച്ച സീസണ്‍ അതാണ്. മാച്ച് വിന്നിങ് ഇന്നിങ്‌സുകളും, പക്വതയോടെയുള്ള ഇന്നിങ്‌സുകളും അവിടെ എന്നില്‍ നിന്ന് വന്നു, മാക്‌സ് വെല്‍ പറഞ്ഞു. 310 റണ്‍സ് ആണ് ആ സീസണില്‍ മാക്‌സ് വെല്‍ സ്‌കോര്‍ ചെയ്തത്. സ്‌ട്രൈക്ക് റേറ്റ് 173. 6.57 എന്ന ഇക്കണോമിയില്‍ ഏഴ് വിക്കറ്റും മാക്‌സ്‌വെല്‍ വീഴ്ത്തി. 

ഈ വര്‍ഷം അഞ്ചാം സ്ഥാനത്തെ ബാറ്റിങ്ങിനോട് ഞാന്‍ ഇണങ്ങുകയാണ്. എന്റെ റോള്‍ പരമാവധി നന്നായി ചെയ്യാനാണ് ശ്രമിക്കുന്നത്. നാലാം സ്ഥാനത്ത് നിക്കോളാസ് പൂരന്‍ നന്നായി ബാറ്റ് ചെയ്യുന്നു. പൂരന് സ്‌ട്രൈക്ക് നല്‍കുക, കളി ഫിനിഷ് ചെയ്യുക എന്നതാണ് എന്റെ ഉത്തരവാദിത്വം. എന്നും മാക്‌സ്‌വെല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com