റിഷഭ് പന്തിന്റെ അഭാവത്തില്‍ ഹെറ്റ്മയറെ കളിപ്പിക്കാനാവാത്ത അവസ്ഥ, ലളിത് യാദവിനെ ഇറക്കി ബാലന്‍സ് കണ്ടെത്താന്‍ ഡല്‍ഹി 

റിഷഭ് പന്തിന്റെ അഭാവത്തില്‍ ഹെറ്റ്മയറെ കളിപ്പിക്കാനാവാത്ത അവസ്ഥ, ലളിത് യാദവിനെ ഇറക്കി ബാലന്‍സ് കണ്ടെത്താന്‍ ഡല്‍ഹി 

റിഷഭ് പന്തിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ബിസിസിഐക്ക് അയച്ചു

ദുബായ്: റിഷഭ് പന്തിന് 7 മുതല്‍ 10 ദിവസം വരെ വിശ്രമം വേണ്ടി വരുമെന്ന് വ്യക്തമാക്കി റിഷഭ് പന്തിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട്. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടീം ബാലന്‍സിനേയും പന്തിന്റെ അഭാവം ബാധിക്കുന്നു. 

റിഷഭ് പന്തിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ബിസിസിഐക്ക് അയച്ചു. സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലുള്ള കളിക്കാരുടെ വിവരങ്ങള്‍ ബിസിസിഐയെ അറിയിക്കണം എന്ന ചട്ടത്തെ തുടര്‍ന്നാണ് ഇത്. ഇതില്‍ പന്തിന്റെ പരിക്ക് ഗ്രേഡ് 1 ടിയര്‍ ആണെന്ന് പറയുന്നു. 

ഏറെ നാള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യം ഇവിടെ പന്തിന് മുന്‍പിലേക്ക് വരുന്നില്ല. എന്നാല്‍, ഡല്‍ഹി ക്യാപിറ്റല്‍സിന് വരും മത്സരങ്ങളില്‍ ബാലന്‍സ്ഡ് ആയ ഇലവനെ ഇറക്കുക പ്രയാസമാവും. പന്തിന്റെ അഭാവത്തെ തുടര്‍ന്ന് രണ്ട് പവര്‍ ഹിറ്റര്‍മാരെയാണ് ഡല്‍ഹിക്ക് നഷ്ടമാവുക. 

പന്ത് അല്ലാതെ മറ്റ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ ഡല്‍ഹി നിരയില്‍ ഇല്ല. ഇതോടെ ഹെറ്റ്മയറെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കി പകരം അലക്‌സ് കെയ്‌റേയെ ടീമിലേക്ക് കൊണ്ടുവരാന്‍ ഡല്‍ഹി നിര്‍ബന്ധിതരാവും. ബിഗ് ഹിറ്റിങ് ഓള്‍റൗണ്ടറായ ലളിത് യാദവ് ആണ് ഡല്‍ഹിക്ക് മുന്‍പിലുള്ള മറ്റൊരു സാധ്യത. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ 136ന് മുകളില്‍ ലളിതിന് സ്‌ട്രൈക്ക്‌റേറ്റ് ഉണ്ട്. 

കെയ്‌റേ വിക്കറ്റിന് പിന്നിലേക്ക് എത്താന്‍ തന്നെയാണ് സാധ്യത. എന്നാല്‍ ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച 30 ടി20കളില്‍ നിന്ന് 6 സിക്‌സുകള്‍ മാത്രമാണ് കെയ്‌റേക്ക് പറത്താനായത്. ഇത് ഡല്‍ഹിയെ അലോസരപ്പെടുത്തുന്നതാണ്. യാദവിന് ഫസ്റ്റ് ക്ലാസിലും വലിയ മത്സര പരിചയം ഇല്ലെങ്കിലും യാദവിനെ ഉള്‍പ്പെടുത്തുന്നതോടെ ഹെറ്റ്മയര്‍, റബാഡ, നോര്‍ത്‌ജെ, സ്‌റ്റൊയ്‌നിസ് എന്നിവര്‍ ഡല്‍ഹി നിരയിലെ ഓട്ടോമാറ്റിക് ചോയിസ് ആയി എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com