ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തുമായി നോര്‍ജെ, എന്നിട്ടും ബട്ട്‌ലറുടെ സ്‌കൂപ്പ് ഷോട്ടും ബൗണ്ടറിയും

നോര്‍ജെയുടെ വേഗമേറിയ പന്തില്‍ ബട്ട്‌ലര്‍ സ്‌കൂപ്പ് ഷോട്ട് കളിച്ച് ആരാധകരെ ഇരട്ടി ത്രില്ലടിപ്പിച്ചു
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തുമായി നോര്‍ജെ, എന്നിട്ടും ബട്ട്‌ലറുടെ സ്‌കൂപ്പ് ഷോട്ടും ബൗണ്ടറിയും

ദുബായ്: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറി തന്റെ പേരില്‍ ചേര്‍ത്ത് നോര്‍ജെ. രാജസ്ഥാന്‍ റോയല്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറിന് നേരെ വന്ന നോര്‍ജെയുടെ ഡെലിവറിയുടെ വേഗം മണിക്കൂറില്‍ 156.22 കിമീ. 

എന്നാല്‍ നോര്‍ജെയുടെ വേഗമേറിയ പന്തില്‍ ബട്ട്‌ലര്‍ സ്‌കൂപ്പ് ഷോട്ട് കളിച്ച് ആരാധകരെ ഇരട്ടി ത്രില്ലടിപ്പിച്ചു. പിന്നാലെ വന്ന നോര്‍ജെയുടെ ഡെലിവറി തൊട്ടത് 155.1 എന്ന വേഗത. അത് കടന്നു പോയത് ബട്ട്‌ലറുടെ കുറ്റിയും തെറിപ്പിച്ചാണ്. സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ മണിക്കൂറില്‍ 154.40 കിലോമീറ്ററില്‍ എത്തിയ ഡെലിവറിയായിരുന്നു ഇതുവരെ ഐപിഎല്ലിലെ വേഗമേറിയ പന്ത്. 

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സിന് പകരക്കാരനായി ഡല്‍ഹി സീസണിന്റെ തുടക്കത്തില്‍ ടീമിലെത്തിച്ചതാണ് നോര്‍ജെയെ. അതാണ് ഇപ്പോള്‍ ഡല്‍ഹിക്ക് തുണയാവുന്നത്. പ്ലേയിങ് ഇലവനില്‍ തന്റെ സ്ഥാനം ഉറപ്പിച്ച സൗത്ത് ആഫ്രിക്കന്‍ പേസര്‍, റബാഡക്കൊപ്പം ചേര്‍ന്ന് ഡല്‍ഹിയുടെ ബൗളിങ് നിരക്ക് കരുത്ത് നല്‍കുന്നു. 

രാജസ്ഥാനെതിരെ 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നോര്‍ജെ വീഴ്ത്തിയത്. ബൗളര്‍മാരുടെ മികവില്‍ 14 റണ്‍സിന് ഡല്‍ഹി കളി ജയിക്കുകയും ചെയ്തു. ജയത്തോടെ മുംബൈയെ പിന്തള്ളി ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തും എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com