ഫിനിഷ് ചെയ്യാന്‍ തെവാതിയക്കുമായില്ല, ജയം തുടരാനാവാതെ രാജസ്ഥാന്‍; ഡല്‍ഹിക്ക് 13 റണ്‍സ് ജയം 

ഡല്‍ഹിയെ 161 റണ്‍സില്‍ ഒതുക്കിയെങ്കിലും രാജസ്ഥാന്റെ പൊരുതല്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സില്‍ അവസാനിച്ചു
ഫിനിഷ് ചെയ്യാന്‍ തെവാതിയക്കുമായില്ല, ജയം തുടരാനാവാതെ രാജസ്ഥാന്‍; ഡല്‍ഹിക്ക് 13 റണ്‍സ് ജയം 

ദുബായ്: ഐപിഎല്ലില്‍ ജയം തുടരാനാവാതെ രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹിയെ 161 റണ്‍സില്‍ ഒതുക്കിയെങ്കിലും രാജസ്ഥാന്റെ പൊരുതല്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സില്‍ അവസാനിച്ചു. 

14 റണ്‍സ് എടുത്ത് തെവാതിയ പുറത്താവാതെ നിന്നെങ്കിലും കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ഫിനിഷിങ് മികവ് പുറത്തെടുക്കാന്‍ രാജസ്ഥാന്‍ ഓള്‍റൗണ്ടര്‍ക്കായില്ല. ബെന്‍ സ്റ്റോക്ക്‌സ് 35 പന്തില്‍ നിന്ന് 41 റണ്‍സും ബട്ട്‌ലര്‍ 9 പന്തില്‍ നിന്ന് 22 റണ്‍സും നേടി. 

18 പന്തുകളില്‍ നിന്ന് രണ്ട് സിക്‌സുകളുടെ അകമ്പടിയോടെ 25 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. റോബിന്‍ ഉത്തപ്പ 32 റണ്‍സ് നേടി. ഡല്‍ഹി ബൗളിങ് നിരയില്‍ തുഷാര്‍ ദേഷ്പാണ്ഡേയും നോര്‍ത്‌ജെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റബാഡയും അശ്വിനും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും. നാല് ഓവറില്‍ 17 റണ്‍സ് മാത്രമാണ് അശ്വിന്‍ വഴങ്ങിയത്. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് പൃഥ്വി ഷായെ തുടക്കത്തിലെ നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ആര്‍ച്ചര്‍ പൃഥ്വിയെ കൂടാരം കയറ്റി. എന്നാല്‍ അര്‍ധ ശതകം പിന്നിട്ട് ധവാനും, ശ്രേയസ് അയ്യറും ഡല്‍ഹിയെ മാന്യമായ സ്‌കോറിലേക്ക് എത്തിച്ചു. ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും ഉനദ്ഘട്ട് രണ്ട് വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com