'വാട്ടര്‍ ബോയ് ആവാന്‍ സങ്കടമില്ല, ടീമിനാണ് മുന്‍ഗണന'; വിവാദങ്ങളില്‍ ഇമ്രാന്‍ താഹിര്‍ 

സീസണില്‍ ചെന്നൈ എട്ട് ഐപിഎല്‍ മത്സരം പിന്നിടുമ്പോള്‍ ഒന്നില്‍ പോലും താഹിര്‍ കളിച്ചിട്ടില്ല
'വാട്ടര്‍ ബോയ് ആവാന്‍ സങ്കടമില്ല, ടീമിനാണ് മുന്‍ഗണന'; വിവാദങ്ങളില്‍ ഇമ്രാന്‍ താഹിര്‍ 

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വാട്ടര്‍ ബോയ് ആയി നില്‍ക്കുന്നതില്‍ സങ്കടമില്ലെന്ന് സ്പിന്നര്‍ ഇമ്രാന്‍ താഹീര്‍. താന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ നിരവധി കളിക്കാര്‍ എനിക്ക് വേണ്ടി വെള്ളം കൊണ്ടുവന്നതാണ്. അവര്‍ക്ക് തിരിച്ച് ഉപകാരം ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് താഹീര്‍ പറഞ്ഞു. 

കഴിഞ്ഞ സീസണില്‍ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത് താഹിര്‍ ആണ്. എന്നാല്‍ തൊട്ടടുത്ത സീസണില്‍ ചെന്നൈ എട്ട് ഐപിഎല്‍ മത്സരം പിന്നിടുമ്പോള്‍ ഒന്നില്‍ പോലും താഹിര്‍ കളിച്ചിട്ടില്ല. ഇതോടെ താഹിറിനെ വാട്ടര്‍ ബോയ് ആക്കുന്നതിന് എതിരെ ആരാധകരുടെ പ്രതികരണം ഉയര്‍ന്നിരുന്നു. 

ഇതോടെയാണ് താഹിര്‍ പ്രതികരണവുമായി ട്വിറ്ററില്‍ എത്തിയത്. ഞാന്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരവധി കളിക്കാര്‍ എനിക്ക് വെള്ളവുമായി എത്തിയിട്ടുണ്ട്. ഇന്ന് അര്‍ഹതപ്പെട്ട കളിക്കാര്‍ കളിക്കുമ്പോള്‍ അവര്‍ക്ക് വെള്ളവുമായി പോവേണ്ടത് എന്റെ കടമയാണ്. ഞാന്‍ കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് അല്ല. എനിക്ക് അവസരം ലഭിച്ചാല്‍ ഞാന്‍ എന്റെ മികവ് കാണിക്കും, എന്നെ സംബന്ധിച്ച് എന്റെ ടീം ആണ് പ്രധാനപ്പെട്ടത്, താഹിര്‍ പറഞ്ഞു. 

മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ താഹിറിനെ ചെന്നൈ ഒഴിവാക്കിയേക്കും എന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഒരു താരത്തേയും മാറ്റില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വ്യക്തമാക്കി..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com