'ഗെയ്ല്‍ കൃത്യമായി കണക്ട് ചെയ്തിരുന്നെങ്കിലോ? ഷാര്‍ജയില്‍ നിന്ന് പന്ത് അബുദാബിയില്‍ വന്ന് വീണാനെ'

കെ എല്‍ രാഹുലും മായങ്കും ആയിരുന്നു കളി ഫിനിഷ് ചെയ്യേണ്ടിയിരുന്നത് എന്നും യുവി പറഞ്ഞു
'ഗെയ്ല്‍ കൃത്യമായി കണക്ട് ചെയ്തിരുന്നെങ്കിലോ? ഷാര്‍ജയില്‍ നിന്ന് പന്ത് അബുദാബിയില്‍ വന്ന് വീണാനെ'

മുംബൈ: മൂന്നാമനായി ഇറങ്ങിയ ഗെയ്ല്‍ ആരാധകരെ നിരാശപ്പെടുത്താതെയാണ് കൂടാരം കയറിയത്. പ്രതീക്ഷിച്ചത്ര വെടിക്കെട്ട് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് വന്നില്ലെന്ന് പരാതി ആരാധകര്‍ക്കുണ്ടെങ്കിലും ടീം ആവശ്യപ്പെടും വിധം ബാറ്റ് വിശാന്‍ താരത്തിനായി. ഈ സമയം ഗെയ്‌ലിന് ശരിയായ കണക്ട് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്താകും സംഭവിക്കുമായിരുന്നത് എന്ന് പറയുകയാണ് യുവരാജ് സിങ്. 

പന്ത് കൃത്യമായി കണക്ട് ചെയ്യാന്‍ ഗെയ്‌ലിന് സാധിച്ചിരുന്നു എങ്കില്‍ ഷാര്‍ജയില്‍ നിന്ന് പന്ത് വന്ന് വീഴുക അബുദാബിയില്‍ ആയിരിക്കും എന്നാണ് യുവരാജ് ട്വിറ്ററില്‍ കുറിച്ചത്. കെ എല്‍ രാഹുലും മായങ്കും ആയിരുന്നു കളി ഫിനിഷ് ചെയ്യേണ്ടിയിരുന്നത് എന്നും യുവി പറഞ്ഞു. ഡിവില്ലിയേഴ്‌സ് വൈകി ക്രീസില്‍ എത്തിയത് സര്‍പ്രൈസ് ആയിരുന്നതായും യുവി ട്വിറ്ററില്‍ കുറിച്ചു. 

ആര്‍സിബിക്കെതിരെ കളി ജയിച്ചെങ്കിലും പഞ്ചാബ് കളി ഫിനിഷ് ചെയ്ത വിധത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിലേക്ക് തന്നെ ചൂണ്ടിയാണ് യുവരാജ് സിങ്ങിന്റേയും വാക്കുകള്‍. ഫോമില്‍ ആണെന്ന് പറയുന്ന കെ എല്‍ രാഹുല്‍ രണ്ട് ഓവര്‍ മുന്‍പേ കളി ഫിനിഷ് ചെയ്യേണ്ടതായിരുന്നു എന്നാണ് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. 

172 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് അനായാസം ജയം പിടിക്കും എന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. അവസാന ഓവറില്‍ ചഹലിന്റെ മുന്‍പില്‍ പഞ്ചാബ് ഫിനിഷ് ചെയ്യാന്‍ പരുങ്ങി. പൂരനും അവസാന പന്തില്‍ പിഴച്ചിരുന്നു എങ്കില്‍ വലിയ വിമര്‍ശനം പഞ്ചാബിന് നേരിടേണ്ടി വന്നാനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com