'ഞങ്ങള്‍ക്ക് ഇതുവരെ മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല'- തുറന്നു സമ്മതിച്ച് പാറ്റ് കമ്മിന്‍സ്

'ഞങ്ങള്‍ക്ക് ഇതുവരെ മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല'- തുറന്നു സമ്മതിച്ച് പാറ്റ് കമ്മിന്‍സ്
'ഞങ്ങള്‍ക്ക് ഇതുവരെ മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല'- തുറന്നു സമ്മതിച്ച് പാറ്റ് കമ്മിന്‍സ്

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഏറ്റവും മികച്ച രീതിയിലുള്ള കളി പുറത്തെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് തുറന്നു സമ്മതിച്ച് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ഇത്തവണത്തെ താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച താരമാണ് കമ്മിന്‍സ്. പതിനഞ്ചരക്കോടി രൂപ മുടക്കിയാണ് കൊല്‍ക്കത്ത താരത്തെ ടീമിലെത്തിച്ചത്. നിലവില്‍ ടീമിന്റെ നിര്‍ണായക ബൗളറും കമ്മിന്‍സ് തന്നെയാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്ന് മത്സരിക്കാനിരിക്കെയാണ് കമ്മിന്‍സ് ടീമിന്റെ പ്രകടനത്തെ വിലയിരുത്തിയത്. 

'ഞങ്ങള്‍ക്ക് ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും ടൂര്‍ണമെന്റ് പാതി വഴി പിന്നിടുമ്പോള്‍ നാല് വിജയവും മൂന്ന് തോല്‍വിയും എന്നത് അത്ര മോശം അവസ്ഥയല്ല. ആദ്യ നാല് സ്ഥാനങ്ങളിലൊന്നില്‍ നില്‍ക്കുന്നു എന്നത് വലിയ പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്'- കമ്മിന്‍സ് പറഞ്ഞു. 

'ചെന്നൈ സൂപ്പര്‍ കിങ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ വിജയിക്കുമെന്ന പ്രതീതിയുണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ വിജയിച്ചു. ഏത് നിലയില്‍ ആണെങ്കിലും ടീമിന് വിജയിച്ച് കയറാന്‍ സാധിക്കുമെന്ന പ്രതീക്ഷ ആ മത്സരങ്ങള്‍ തന്നു. ചില മേഖലകളില്‍ ടീം മെച്ചപ്പെടേണ്ടതുണ്ട്. ശരിയായ സമയത്ത് അതെല്ലാം പരിഹരിച്ച് ടീമിന് മുന്നേറാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്'- കമ്മിന്‍സ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com