നായക സ്ഥാനത്ത് നിന്ന് സ്മിത്തിനെ മാറ്റാന്‍ മുറവിളി, പകരം ഉയരുന്ന പേരുകള്‍ ഇവരുടേത് 

സ്മിത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്ന് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കുകയുണ്ടായി
നായക സ്ഥാനത്ത് നിന്ന് സ്മിത്തിനെ മാറ്റാന്‍ മുറവിളി, പകരം ഉയരുന്ന പേരുകള്‍ ഇവരുടേത് 

ദുബായ്: ആദ്യ രണ്ട് കളിയില്‍ മിന്നും ബാറ്റിങ്ങുമായി നിറയുകയായിരുന്നു സ്റ്റീവ് സ്മിത്ത്. എന്നാല്‍ പിന്നെയങ്ങോട്ട് ബാറ്റിങ്ങില്‍ സ്മിത്തിന് പിഴക്കുകയും, ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. ഇതോടെ സ്മിത്തിനെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന മുറവിളിയാണ് ഉയരുന്നത്. 

സ്മിത്തിന് പകരം ക്യാപ്റ്റന്‍സി, ബെന്‍ സ്റ്റോക്ക്‌സിന്റേയോ, ബട്ട്‌ലറുടേയോ കൈകളിലേക്ക് നല്‍കണം എന്നാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്ന അഭിപ്രായം. എന്നാല്‍ സ്മിത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്ന് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കുകയുണ്ടായി. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് 8 മത്സരം പിന്നിടുമ്പോള്‍ നേടിയത് 3 ജയം മാത്രം. അഞ്ച് വട്ടം ടീം തോല്‍വിയിലേക്കും വീണു. പ്ലേ ഓഫ് സാധ്യതകള്‍ ആടി ഉലയുമ്പോഴാണ് സ്മിത്തിനെ നായക സ്ഥാനത്ത് നിന്നും മാറ്റി പരീക്ഷണം വേണമെന്ന മുറവിളി ശക്തമാവുന്നത്. രഹാനെയെ സീസണിന്റെ പകുതി വെച്ച് നായക സ്ഥാനത്ത് നിന്നും മാറ്റിയത് ഇവിടെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍, സ്മിത്തിനെ അത്ര പെട്ടെന്ന് രാജസ്ഥാന്‍ നായക സ്ഥാനത്ത് നിന്നും മാറ്റാന്‍ തയ്യാറായേക്കില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ഡേവിഡ് മില്ലറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവും ആരാധകര്‍ ഉന്നയിക്കുന്നു. നാളെ ആര്‍സിബിക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത കളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com